കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താര നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് വീണ്ടും തുടങ്ങും.... കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനാൽ, ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിൽ സംസ്ഥാന സർക്കാർ

നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താര നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് വീണ്ടും തുടങ്ങും. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനാൽ, ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. കേസിനായി സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടറും വിചാരണ കോടതി മുമ്പാകെ ഹാജരാകുന്നതിന് വിമുഖത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. വിചാരണക്കോടതി പക്ഷപാതം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും അതിനാൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിചാരണക്കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
എന്നാല്‍, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി തള്ളിയ ഹൈക്കോടതി കേസിന്റെ വിചാരണ തിങ്കളാഴ്‌ച മുതല്‍ പുനഃരാരംഭിക്കാന്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു. നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹെെക്കോടതി തള്ളിയത്. അപ്പീല്‍ പോകാന്‍ ഒരാഴ്‌ചത്തേക്ക് വിചാരണ നടപടികളില്‍ സ്റ്റേ വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹെെക്കോടതി നിരസിച്ചു. വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും നടിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രോസിക്യൂഷനും കോടതിയും ഒരുമിച്ചു പോകുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പരാമര്‍ശിച്ചു. വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും നടിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കോടതി മാറ്റാന്‍ സര്‍ക്കാരും ഇരയും പറയുന്ന കാരണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
വിചാരണക്കോടതി ജഡ്‌ജിക്കെതിരെ ഇരയും പ്രോസിക്യൂഷനും പരാതി ഉന്നയിച്ചിരുന്നു. ജഡ്‌ജി പ്രതിക്ക് അനുകൂലമാണെന്ന് പറയാന്‍ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ നടിയോട് ആരാഞ്ഞിരുന്നു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികള്‍ ഉണ്ടായപ്പോള്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു. എല്ലാത്തിനും എതിര്‍പ്പ് രേഖപ്പെടുത്തേണ്ടെന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ ബോധിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha