മോഹന്‍ലാല്‍വളരെ അപൂര്‍വമായേ ദേഷ്യപ്പെടാറുള്ളു; ഇടഞ്ഞാല്‍ അത് വലിയ പ്രശ്നമായി മാറും; മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കും; പക്ഷേ ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകു; സൂപ്പർ താരങ്ങളുടെ ദേഷ്യത്തെ കുറിച്ച് തുറന്നടിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബദറുദീന്‍

സൂപ്പർ താരങ്ങൾ ദേഷ്യപ്പെടുന്നത് ആരാധകരെ സംബന്ധിച്ച് വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അവരുടെ ദേഷ്യ ഭാവങ്ങൾ പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇപ്പോൾ ഏറ്റവുമധികം ചർച്ച ആകുന്നത് മോഹൻലാലിന്റെ ദേഷ്യമാണ്. മലയാളസിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്നാൽ ഇവരെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് പഴയകാല പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാവുമായ ശ്രീ. ബദറുദീന്‍. മോഹന്‍ലാലും മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന അദ്ദേഹം അവരുടെ സ്വഭാവത്തിലെ വ്യത്യാസങ്ങൾ എടുത്തു പറയുകയുണ്ടായി .
മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം പറയുന്നത് ശാന്ത സ്വഭാവക്കാരനും എല്ലാവരുമായും വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ടു പോകുന്ന ആളെന്നാണ് . ആരെയും വേദനിപ്പിക്കാതെ, എല്ലാവരേയും പരിഗണിച്ചു മുന്നോട്ടു പോകുന്ന വ്യക്തി. എന്നാൽ മോഹന്‍ലാല്‍ വളരെ അപൂര്‍വമായേ ദേഷ്യപ്പെടാറുള്ളു . ഇടഞ്ഞാല്‍ അത് വലിയ പ്രശ്നമായി മാറുമെന്നും ബദറുദീന്‍ പറയുന്നു. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട. എങ്കിലും തന്റെ സിനിമയെ ബാധിക്കുന്ന തരത്തില്‍ പെരുമാറാറില്ല എന്നും ബദറുദീന്‍ വ്യക്തമാക്കി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്വഭാവം തിരിച്ചാണ്. മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ് . മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കും. പക്ഷേ ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകു എന്നും ബദറുദീന്‍ വ്യക്തമാക്കി .ഇന്ന് ഈ കാണുന്ന നിലയിലേക്ക് ഇരുവരും എത്തിയത് അവരുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും അതുപോലെ കഠിനാധ്വാനവും കൊണ്ടാണെന്നും ബദറുദ്ദീന്‍ പറഞ്ഞു വയ്ക്കുന്നു .
https://www.facebook.com/Malayalivartha