വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപി യുടെ മെയര്‍ ആയിരിക്കും?

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍.നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്.ബിജെപിക്ക് അനുകൂലമായ തന്റെ രാഷ്ട്രീയ നിലപാടുകള്‍ നടന്‍ പങ്കുവെച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബിജെപിയുടെ വേദിയില്‍ സജീവമായിരിക്കുകയാണ് നടന്‍.ഇപ്പോള്‍ കൃഷ്ണകുമാർ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം
ഇന്നലെ ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടു വേദികളില്‍ പങ്കെടുത്തു. വാഴോട്ട്കോണം,പേരൂര്‍ക്കടയും. കുമാരി ദേവി കാര്‍ത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാര്‍ഥികള്‍. വളരെ നല്ല സ്ഥാനാര്‍ഥികള്‍. പ്രവര്‍ത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപി യുടെ മെയര്‍ ആയിരിക്കും? നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും.ഇങ്ങനെയായിരുന്നു കുറിപ്പ്..
മുൻപ് മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha