ആറു മാസം ഗര്‍ഭിണിയായ യുവതിയെ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കി; നാദാപുരത്ത് 36കാരിയ്ക്ക് ചികിത്സയ്ക്കിടെ ദാരുണാന്ത്യം; ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

ആറു മാസം ഗര്‍ഭിണിയായ യുവതി തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു.
നാദാപുരം ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബോംബെ എംബ്രോയ്ഡറിയില്‍ ടെയ്‌ലറായ വളയം മാരാങ്കണ്ടിയിലെ കാരത്തറ കെ.ടി. അശോകന്റെ ഭാര്യ രേഷ്മയാണ് (36) മരിച്ചത്. 6 മാസം ഗര്‍ഭിണിയായിരുന്നു.
വയറു വേദനയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് അസ്വാഭാവികമരണത്തിനു തൊട്ടില്‍പാലം പൊലീസ് കേസെടുത്തു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വളയത്ത് സംസ്കരിക്കും.
https://www.facebook.com/Malayalivartha