പഠിച്ചു മിടുക്കിയായി വലിയ ആളാകണം! ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കും മുൻപ് തന്നെ അവൾ കാണാമറയത്തേക്ക് പോയി; ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അജ്‌നയുടെ വിയോഗം താങ്ങാനാകാതെ വാളിയോട് എസ്‌ആര്‍വി യുപി സ്കൂൾ... ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച അജ്‌ന നാടിന് തീരാകണ്ണീരായി...

വീടെന്നു വിളിച്ച, ടാര്‍പോളിന്‍ ഷീറ്റ് മറച്ച കൂരയിലെ പരിമിതികള്‍ക്കിടയില്‍നിന്ന് പഠിച്ചു മിടുക്കിയായി വലിയ ആളാകുന്നതു സ്വപ്നം കണ്ടിരുന്ന അജ്ന പോയി. ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അജ്‌നയുടെ മരണം. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഷോക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
വാളിയോട് എസ്‌ആര്‍വി യുപി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. സംസ്കാരം പിന്നീട് .സഹോദരന്‍: അജോ. ഇരുന്നു പഠിക്കാന്‍ സൗകര്യപ്രദമായൊരു സ്ഥലമുണ്ടായിരുന്നെങ്കില്‍ അജ്ന ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. വീടിനായുള്ള അലച്ചിലിനിടെ മകളെ നഷ്ടപ്പെട്ടതോര്‍ത്ത് വിങ്ങുകയാണ് അജോ ഭവനില്‍ ജോസും അനിതയും. ഓണ്‍ലൈന്‍ പഠനത്തിനു ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഫാനിന്റെ പ്ലഗ് എടുത്തുമാറ്റുമ്ബോള്‍ ഷോക്കേറ്റാണ് ആറാംക്ലാസുകാരി അജ്ന ജോസ് മരിച്ചത്. അമ്മയുടെയും സഹോദരന്റെയും മുന്നിലായിരുന്നു സംഭവം.
വെളിയം വാളിയാേട് മറവന്‍കാേട് കോളനി മിച്ചഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടാര്‍പോളിന്‍ ഷെഡിലാണ് കുടുംബം താമസിക്കുന്നത്. വീടിനായി അജ്നയുടെ മാതാപിതാക്കള്‍ വെളിയം പഞ്ചായത്തില്‍ പല തവണ കയറിയിറങ്ങി. ഒന്നും നടന്നില്ല. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗമായതിനാല്‍ ജനറല്‍ കാറ്റഗറിയിലാണ് കുടുംബം ഉള്‍പ്പെട്ടിരുന്നതെന്നും ഇതുമൂലം ലൈഫ് മിഷനില്‍ വീട് അനുവദിക്കുന്നതിന് കാലതാമസം നേരിട്ടെന്നും മുന്‍ വാര്‍ഡ് അംഗം പറഞ്ഞു. ഇപ്പോള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ കുടുംബത്തിന്റെ പേരുണ്ടെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha