ജ്വല്ലറിയാണെന്ന് കരുതി തുണിക്കടയില്‍ കയറിയ കള്ളന്‍ ഒന്നും കവര്‍ച്ച ചെയ്യാതെ മടങ്ങി!

ബാലരാമപുരത്ത് ജ്വല്ലറി മോഷണത്തിനെത്തിയ കള്ളന്റെ കണക്കുകൂട്ടല്‍ തെറ്റി. ജ്വല്ലറിക്കു പിന്നിലെ ശുചിമുറിയുടെ വെന്റിലേറ്ററെന്നുകരുതി മോഷ്ടാവ് ഇറങ്ങിയത് ജ്വല്ലറിയ്ക്കു സമീപത്തെ തുണിക്കടയിലായിരുന്നു.
ബാലരാമപുരം ജംക്ഷന് സമീപം കരമന-കളിയിക്കാവിള ദേശീയപാതയില്‍ വിഴിഞ്ഞം റോഡിലുള്ള ജ്വല്ലറിയില്‍ ആണ് മോഷണശ്രമം നടന്നത്.
മോഷണശ്രമം പൊളിഞ്ഞതോടെ പൊളിച്ചിറങ്ങിയ വെന്റിലേറ്ററിലൂടെ തന്നെ മോഷ്ടാവ് പുറത്തുകടന്നു. വഴി തെറ്റി കയറിയെങ്കിലും തുണിക്കടയില്‍ നിന്ന് കള്ളന്‍ യാതൊന്നും മോഷ്ടിച്ചില്ല.
കള്ളന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
https://www.facebook.com/Malayalivartha