കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത ദാസ്യവേല; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ അവകാശ ലംഘന പരാതിയുമായി എം. സ്വരാജ് എല്‍എല്‍എ

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ അവകാശ ലംഘന പരാതിയുമായി എം. സ്വരാജ് എല്‍എല്‍എ നിയമസഭാ സ്പീക്കര്‍ക്കു മുന്നില്‍. നിയമസഭയില്‍ വച്ചിട്ടില്ലാത്ത സിഎജി റിപ്പോര്ട്ടിന്മേല് ഇഡി അന്വേഷണം തുടങ്ങിയതിനെതിരേയാണു പരാതി.
സിഎജി റിപ്പോര്‍ട്ട് തയാറായാല്‍ അതിനുമേല്‍ നിയമസഭയ്ക്ക് അവകാശമുണ്ടെന്നും സഭയാണ് അത് പരിശോധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎസിയുടെ പരിശോധനയ്ക്കുകൂടി വിധേയമായശേഷമാണ് അത് പൊതു ഡോക്യുമെന്റായിട്ട് മാറുകയെന്നും നിയമസഭയില്‍ വെച്ചിട്ടില്ലാത്ത, പിഎസി പരിശോധിച്ചിട്ടില്ലാത്ത സിഎജി റിപ്പോര്ട്ടിന്മേല് പരിശോധന നടത്തി നടപടിയിലേക്ക് കടക്കുന്നത് നിയമസഭയുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത ദാസ്യവേലയാണെന്നും നിയമസഭയുടെ അവകാശങ്ങളിന്മേല് ഒരു ഏജന്‍സി കടന്നുകയറുന്നത് നോക്കിയിരിക്കാനാവില്ലെന്നും സ്വരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha























