ശബരിമലയിൽ ദേവസ്വം ബോര്‍ഡ് താത്കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് താത്കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. പമ്ബയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി.
വെള്ള നിവേദ്യം കൗണ്ടറില്‍ ജോലി ചെയ്യുകയായിരുന്നു ഒരാള്‍ക്കായിരുന്നു നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നിലക്കലില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരെയും ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ശബരിമല ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് എത്തിയ 5 അയ്യപ്പ ഭക്തര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























