ചേര്‍ത്തലയിലെ പരിസര പ്രദേശങ്ങളിൽ കറങ്ങി നടന്ന വിരുതൻ... മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടില്‍ കയറിയ ശേഷം ചെയ്തത്... സിറാജുദ്ദീൻ അറസ്റ്റിലായതോടെ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തു. അരൂര്‍ പഞ്ചായത്ത് 10ാം വാര്‍ഡില്‍ ജസീല മന്‍സിലില്‍ സിറാജുദ്ദീനാണ് (44) അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പട്ടണക്കാട് പുതുവല്‍ നികര്‍ത്ത് വീട്ടില്‍ ഷില്‍ജി മോന്റെ വീട്ടില്‍ ആദ്യ കുര്‍ബാന ചടങ്ങ് നടക്കുന്നതിനിടെ വീട്ടില്‍ കയറിച്ചെന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന വ്യാജേന ഷിജിലിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു.
ചേര്‍ത്തല സി.ഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്തു. അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















