ബിനീഷ് കൊടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി.... അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയത്
ബിനീഷ് കൊടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നതാണ്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും കോടതിയെ അറിയിക്കുകയുണ്ടായി.ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിക്കുകയുണ്ടായത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി ഉള്ളത്. നീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐജിക്ക് ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കിയിരിക്കുകയാണ്..
"
https://www.facebook.com/Malayalivartha