വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി
വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 4 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പാര്‍സല്‍ സര്‍വീസ് വഴി കറിപ്പൊടി പായ്ക്കറ്റുകളുടെ മറവില്‍ ദുബായിലേക്കാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് പിടികൂടിയത്. കൊറിയര്‍ സര്‍വീസുകാരാണ് വിവരം കൈമാറിയത്. കണ്ണൂരിലെ ഏജന്‍സി വഴി കൊച്ചിയിലെത്തിയ പാഴ്സലുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പാഴ്സലിനു പുറത്തെഴുതിയ വിലാസങ്ങളില്‍ സംശയം തോന്നിയ കൊറിയര്‍ സര്‍വ്വീസുകാര്‍ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. നേരത്തെ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച എംഡിഎംഎയും ഇതേ കൊറിയര്‍ സര്‍വ്വീസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha