പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്നും അറസ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് ഗണേഷ്
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ തന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച് ഗണേഷ് കുമാര്‍. ഇടതുമുന്നണി നേതൃത്വത്തെ ഗണേഷ് പരാതി അറിയിച്ചു. ഇന്ന് പുലര്‍ച്ചയാണ് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയില്‍ നിന്ന് പ്രദീപ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് അറസ്റ്റ്.
കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ ഗണേഷിന്റെ വസതിയില്‍നിന്ന് പ്രദീപ് കോട്ടാത്തലയെ അറസ്റ്റ് ചെയ്തത്.
പ്രദീപ് കോട്ടാത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയതിന് തൊട്ടുപിന്നാലെ അറസറ്റിനുള്ള നീക്കം പൊലീസ് ആരംഭിച്ചു. കാസര്‍കോട് എസ്.പി. നിയോഗിച്ച പ്രത്യേകസംഘം അര്‍ധരാത്രി ഒരുമണിക്ക് കൊല്ലത്തെത്തി.
പത്തനാപുരം പൊലീസില്‍ വിവരമറിയിച്ചതിന് ശേഷം സ്വകാര്യ വാഹനത്തില്‍ എം.എല്‍.എയുടെ വസതയിലെത്തി പുലര്‍ച്ചെ നാലുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ വിപിന്‍ ലാലിനെ നേരിട്ട് വന്നും ഫോണ്‍ വിളിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha