അഭയ കേസില്‍ ലോക്കല്‍ പോലീസിന്റെയും, ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സത്യസന്ധമായിരുന്നു എന്ന് പ്രതികള്‍

സിസ്റ്റര്‍ അഭയ കേസില്‍ ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സത്യസന്ധമായിരുന്നു എന്ന് പ്രതികള്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ വാദമുന്നയിച്ചു. പ്രതിഭാഗം അന്തിമവാദം തുടങ്ങിയപ്പോഴാണ് പ്രതിഭാഗം ഇക്കാര്യംയം വ്യക്തമാക്കിയത്. അഭയയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ കോടതിയില്‍ പ്രതിഭാഗം വാദിച്ചു.
കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം പയസ് ടെന്റ് കോണ്‍വെന്റിലെ സ്റ്റെയര്‍ കേസില്‍ വച്ച് പുലര്‍ച്ചെ അഞ്ചു മണിക്ക് ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും കണ്ടെന്ന് പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്ക രാജുവിന്റെ മൊഴി കോടതി വിശ്വസിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.
ഫാ.തോമസ് കോട്ടൂര്‍ , സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ് സിബിഐ കോടതിയില്‍ നടക്കുന്നത്. പ്രതിഭാഗ അന്തിമ വാദം നാളെയും തുടരും.(നവംബര്‍ 25)
"
https://www.facebook.com/Malayalivartha
























