കൈക്കൂലി ആരോപണത്തിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പരിധിയില്‍ കവിഞ്ഞ തുക ചെലവഴിച്ചെന്നതിനും എം.കെ. രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് കേസ്

ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്ന കൈക്കൂലി ആരോപണത്തിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പരിധിയില്‍ കവിഞ്ഞ തുക ചെലവഴിച്ചെന്ന വെളിപ്പെടുത്തലിന്റെയും പേരില്‍ എം.കെ. രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹൈദരാബാദ് ആസ്ഥാനമായ ടിവി 9 എന്ന ടെലിവിഷന്‍ ചാനലാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ് സ്റ്റിങ് ഓപ്പറേഷനിലൂടെ എം.കെ. രാഘവന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. രാഘവന്‍ എം.പിയായതിനാല്‍ ലോക്സഭാ സ്പീക്കറുടെ അനുമതി വേണമോ എന്ന കാര്യമാണ് പരിശോധിച്ചത്. അതു വേണ്ടെന്ന് മറുപടി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണവുമായി മൂന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























