വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ട് ഭയന്ന വീട്ടുകാര്‍ പൊലീസ് സഹായം തേടി!
ബത്തേരിയില്‍ കൈവട്ടമൂല പൂവത്തിങ്കല്‍ രാജന് എന്നയാളുടെ വീട്ടുപടിക്കല്‍ ഇന്നലെ പുലര്‍ച്ചെ പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ടു.
വീട്ടുപടിക്കല്‍ കണ്ട പട്ടില്‍ പൊതിഞ്ഞ വസ്തു ബോംബാണോ മറ്റെന്തെങ്കിലും അപകടമുണ്ടാക്കുന്ന വസ്തുവാണോ എന്ന ഭയത്തെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിച്ചു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചു.
പൊതിയില്‍ തേങ്ങയും ആണിയും മഞ്ഞള്‍ പൊടിയുമാണെന്ന് കണ്ടെത്തി. ആരോ കബളിപ്പിക്കാന്‍ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
പുതിയ വീടു പണിതെങ്കിലും ഗൃഹപ്രവേശം കഴിയാത്തതിനാല്‍ മുന്‍ഭാഗത്തെ വാതില്‍ വീട്ടുകാര്‍ തുറക്കാറില്ലായിരുന്നു.
പുലര്‍ച്ചെ പിന്‍ഭാഗത്തെ വാതില്‍ തുറന്ന് ചന്ദ്രന്റെ ഭാര്യ മുറ്റമടിക്കാനെത്തിയപ്പോഴാണ് പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ടത്.
https://www.facebook.com/Malayalivartha