Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഒരു പെണ്‍കുട്ടിക്കു ഒറ്റയ്ക്ക് ഒളിച്ചോടാന്‍ സാധിക്കില്ല; ഒരുത്തന്‍ വന്നു വിളിച്ചിട്ടല്ലേ അവള്‍ കൂടെ പോയത്; ഇഷ്ടമുള്ള ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയ പെണ്‍കുട്ടി തെറ്റുകാരിയെങ്കില്‍ അവളെ കൂടെ കൊണ്ടുപോയ ആണ്‍കുട്ടിയും അവളെ പോലെ തന്നെ തെറ്റുകാരനല്ലേ?ഈ ലോകം നിങ്ങളുടേത് കൂടിയാണെന്ന സത്യം എന്നാണ് പെണ്ണുങ്ങളെ നിങ്ങള്‍ മനസിലാക്കുക; കുറിപ്പുമായി യുവതി

25 NOVEMBER 2020 02:43 PM IST
മലയാളി വാര്‍ത്ത

കുട്ടികളുണ്ടാകാത്ത സ്ത്രീകളെമച്ചി എന്ന് സാധാരണ വിളിക്കാറുണ്ട് . സ്ത്രീക്കാണോ പുരുഷനാണോ കുഴപ്പമെന്നൊന്നും ആരും അന്വേഷിക്കില്ല. എല്ലാവരും സ്ത്രീകളെ കുറ്റപ്പെടുത്തും . എന്നാൽ കുഞ്ഞിനെ കൊടുക്കാന്‍ സാധിക്കാത്ത പുരുഷനെ എന്തുകൊണ്ട് മാറ്റി നിര്‍ത്തുന്നില്ലെന്ന് ചോദിക്കുകയാണ് അച്ചു വിപിന്‍ എന്ന യുവതി. പ്രസവിക്കാത്ത സ്ത്രീ വിലക്കപ്പെട്ടവളെങ്കില്‍ അവള്‍ക്കൊരു കുഞ്ഞിനെ കൊടുക്കാന്‍ സാധിക്കാത്ത പുരുഷനും ആ വിലക്കുകള്‍ ബാധകമല്ലേ? എന്ന് യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളെ നോക്കി ദേ അവള് ട്രോഫിയുമായി വന്നു നില്‍ക്കുന്ന കണ്ടോ എന്ന് പറഞ്ഞു പുരുഷന്മാര്‍ കളിയാക്കും. അപ്പഴും ഈ കളിയാക്കുന്നവന്‍ സ്വന്തമായി സൃഷ്ടിച്ച ട്രോഫി വീട്ടില്‍ ഏതെങ്കിലും കോണില്‍ അവരുടെ ഭാര്യയുമൊത്തിരുന്നു കളിക്കുന്നുണ്ടാകും എന്നും യുവതി പറയുന്നു .

അച്ചു വിപിന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്;

പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്. അവരെ മംഗള കര്‍മങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അച്ഛന്‍ ആകാന്‍ സാധിക്കാത്ത പുരുഷന്മാരെ ആളുകള്‍ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല. അവരെ മംഗള കര്‍മങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് കണ്ടിട്ടില്ല. കുഴപ്പം പുരുഷനാണോ സ്ത്രീക്കാണോ എന്ന് മനസ്സിലാക്കുന്നതിനു മുന്നേ തന്നെ കുറ്റം മുഴുവന്‍ സ്ത്രീയുടെ മേല്‍ ചാര്‍ത്തി സമൂഹം അവള്‍ക്കു മച്ചിപ്പട്ടം ചാര്‍ത്തി നല്‍കുന്നു.മച്ചിയായ ഭാര്യയെ ഉപേക്ഷിച്ചു രണ്ടാമതൊരു വിവാഹം കഴിക്കാന്‍ പുരുഷന്മാരെ സമൂഹം നിര്‍ബന്ധിക്കാറുണ്ട് എന്നാല്‍ കുഞ്ഞിനെ കൊടുക്കാന്‍ സാധിക്കാത്ത പുരുഷനെ ഉപേക്ഷിച്ചു വേറെ കെട്ടാന്‍ സ്ത്രീകളോട് സമൂഹം പറയാറില്ല. പ്രസവിക്കാത്ത സ്ത്രീ വിലക്കപ്പെട്ടവളെങ്കില്‍ അവള്‍ക്കൊരു കുഞ്ഞിനെ കൊടുക്കാന്‍ സാധിക്കാത്ത പുരുഷനും ആ വിലക്കുകള്‍ ബാധകമല്ലേ?

കോളേജില്‍ ഒരു പരിപാടി നടക്കുമ്ബോള്‍ അല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ കല്യാണം നടക്കുമ്ബോള്‍ അതില്‍ പങ്കെടുക്കാന്‍ പല സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളെയും കൂട്ടിയാണ് വരുന്നത്. പലരും മുള്ളില്‍ തറച്ച പോലെയാണവിടെ വന്നു നില്‍ക്കുന്നത്. പല സ്ത്രീകളുടെയും മുഖത്ത് വീട്ടില്‍ എങ്ങനെയെങ്കിലും തിരിച്ചെത്താന്‍ ഉള്ള വെപ്രാളമായിരിക്കും. വീട്ടിലുള്ള ഭര്‍ത്താവിനോടും, അമ്മായിഅമ്മയോടും എന്തിനേറെ റോഡിലുള്ള മൈല്‍ കുറ്റിയോട്‌ വരെ അനുവാദം ചോദിച്ചു വരുന്ന സ്ത്രീ രത്നങ്ങള്‍ക്ക് അവിടെ ഇരുപ്പുറച്ചെങ്കിലല്ലേ അത്ഭുതമുള്ളു.

ഇനി പുരുഷന്മാര്‍ ആണെങ്കിലോ പിള്ളേരുo ഭാര്യയുമൊന്നുമില്ലാതെ ചെത്ത് ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമായി ബുള്ളറ്റിലോ കാറിലോ ഒക്കെ കയറിയിരുന്നാണ് വരവ്,ആഹാ എന്ത് സുഖം. കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന സ്ത്രീകളെ നോക്കി ദേ അവള് ട്രോഫിയുമായി വന്നു നില്‍ക്കുന്ന കണ്ടോ എന്ന് പറഞ്ഞു പുരുഷന്മാര്‍ കളിയാക്കും. അപ്പഴും ഈ കളിയാക്കുന്നവന്‍ സ്വന്തമായി സൃഷ്ടിച്ച ട്രോഫി വീട്ടില്‍ ഏതെങ്കിലും കോണില്‍ അവരുടെ ഭാര്യയുമൊത്തിരുന്നു കളിക്കുന്നുണ്ടാകും. പുരുഷ പ്രജകള്‍ പരിപാടി മുഴുവന്‍ കൂട്ടുകാരുമൊത്തു എന്‍ജോയ് ചെയ്യും. ഒടുക്കം എല്ലാം കഴിഞ്ഞ ശേഷം ഒന്ന് മിനുങ്ങാനായി അടുത്തുള്ള ബാറിലേക്ക് കയറും. പാതിരാ വരെ പിന്നെ അവിടെ ഇരുന്നു തീറ്റയും കുടിയുമാണ്. ഇവര്‍ക്കൊന്നും സമയത്തിന് വീട്ടില്‍ പോകണ്ട,മാത്രല്ല തോന്നുമ്ബോള്‍ വീട്ടിലേക്കു കയറി ചെല്ലാം കതകു തുറക്കാന്‍ വീടിനു കാവലായി ഭാര്യ ഉണ്ടല്ലോ അതിനെ പറ്റി ആരും ചോദിക്കാനില്ല.

അപ്പൊ എന്റെ സംശയം ഇതാണ് പുറത്തു പരിപാടികള്‍ക്ക് പോകുമ്ബോള്‍ സ്ത്രീകള്‍ക്ക് കുട്ടികളെ കൂടെ കൊണ്ടുപോകാമെങ്കില്‍ എന്ത് കൊണ്ട് പുരുഷന്‍മാര്‍ക്കായികൂടാ? ഒരു പെണ്‍കുട്ടി ഇഷ്ടമുള്ള ആണ്‍കുട്ടിയുടെ കൂടെ ഒളിച്ചോടി പോയെന്നു കരുതുക പിന്നെ അവള്‍ക്കില്ലാത്ത കുറ്റമില്ല.. അവള് പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! അതെങ്ങനാ തള്ള വേലി ചാടുമ്ബോള്‍ മോളു മതില് ചാടുo, ആഹാ ദേ കിടക്കുന്നു വീട്ടിലിരിക്കുന്ന അമ്മയ്ക്കും നാട്ടുകാരുടെ വകയൊരു കൊട്ട്. ഒരു പെണ്‍കുട്ടിക്കു ഒറ്റയ്ക്ക് ഒളിച്ചോടാന്‍ സാധിക്കില്ല. ഒരുത്തന്‍ വന്നു വിളിച്ചിട്ടല്ലേ അവള്‍ കൂടെ പോയത്. ഇഷ്ടമുള്ള ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയ പെണ്‍കുട്ടി തെറ്റുകാരിയെങ്കില്‍ അവളെ കൂടെ കൊണ്ടുപോയ ആണ്‍കുട്ടിയും അവളെ പോലെ തന്നെ തെറ്റുകാരനല്ലേ?

ഇനി ചോദിക്കാനുള്ളത് വിവാഹം കഴിഞ്ഞ സ്ത്രീകളോടാണ്.. നിങ്ങള്‍ സ്ത്രീകളായ സുഹൃത്തുക്കള്‍ എല്ലാരും കൂടിചേര്‍ന്ന് മക്കളും ഭര്‍ത്താവുമില്ലാതെ ഒരു വണ്‍ഡേ ടൂര്‍ എങ്കിലും പോകാന്‍ എന്നെങ്കിലും നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? രാത്രി ഏഴു മണി കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം ഒരു സിനിമക്കോ, പാര്‍ക്കിലോ,ഹോട്ടലില്‍ ഫുഡ് കഴിക്കാനോ ഒരാണ്‍തുണയില്ലാതെ പോകാന്‍ സാധിച്ചിട്ടുണ്ടോ? അതെ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് നിങ്ങടെ ഉത്തരമെങ്കില്‍ നിങ്ങള്‍ ഭാഗ്യവതികളാണ്.ഈ ലോകത്തിലെ യഥാര്‍ത്ഥ സ്വാതന്ത്ര്യം നിങ്ങളും അനുഭവിക്കുന്നു.

അല്ലാത്തവരോട് എനിക്കൊന്നേ പറയാന്‍ ഉള്ളു. വേണമെന്നുള്ളവര്‍ക്ക് സ്വീകരിക്കാം അല്ലാത്തവര്‍ക്ക് തള്ളിക്കളയാം.പെണ്ണുങ്ങളെ,
*നിങ്ങള്‍ക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക.
*ആഗ്രഹമുള്ള കാര്യങ്ങള്‍ നിറവേറ്റുക.
*പഠിപ്പുള്ള സ്ത്രീകള്‍ വീട്ടില്‍ കുത്തിയിരിക്കാതെ ജോലിക്കു പോവുക.
*കളിയാക്കുന്നവര്‍ക്ക് തക്ക മറുപടി പിന്നത്തേക്കു മാറ്റി വെക്കാതെ ആ സ്പോട്ടില്‍ തന്നെ കൊടുക്കുക.
*അടിമയെ പോലെ ജീവിക്കാതെ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക.
നിങ്ങളുടെ ജീവിതo ഏതെങ്കിലും ഒരു വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരാന്‍ ഉള്ളതാണോ എന്ന് നിങ്ങള്‍ സ്വയം ചിന്തിക്കുക. 'ഈ ലോകം നിങ്ങളുടേത് കൂടിയാണെന്ന സത്യം എന്നാണ് പെണ്ണുങ്ങളെ നിങ്ങള്‍ മനസിലാക്കുക'.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (38 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (47 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (54 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends