തദ്ദേശ തെരഞ്ഞെടുപ്പിൽ നടന് വിജയ്യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് പ്രചരണം നടത്തരുത്; കർശന താക്കീതുമായി വിജയ് മക്കള്‍ ഇയ്യക്കം; കൊല്ലത്തെ സംഭവം ശ്രദ്ധയിൽപ്പെട്ടു
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ നടന് വിജയ്യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് പ്രചരണം നടത്തരുത് എന്ന കർശന താക്കീത് വന്നിരിക്കുകയാണ്. ഇങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു .
കൊല്ലത്തെ ചില തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വിജയ്യുടെ ഫോട്ടോയും പേരും ചിലര്‍ ഉപയോഗിച്ചതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ദളപതി വിജയോ ദളപതി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റിയോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha