Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ലൈവായൊരു കൂട്ടയടി... സിപിഎം നേതാവ് എ.എന്‍. ഷംസീറിന്റെ ഇറങ്ങിയോട്ടത്തിന് ശേഷമെത്തിയ എം. സ്വരാജ് വിനു വി ജോണുമായി കൊമ്പു കോര്‍ത്തു; ഏഷ്യാനെറ്റിനെ ബിജെപി നേതാവിന്റെ ചാനലാണെന്നും വ്യക്തിപരമായും അധിഷേപിച്ച സ്വരാജിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത് വിനു വി ജോണ്‍

26 NOVEMBER 2020 10:02 AM IST
മലയാളി വാര്‍ത്ത

കൂട്ടയടിക്കും ചാനല്‍ ബഹിഷ്‌ക്കരണത്തിനും ശേഷം കോമ്പ്രമൈസായ സിപിഎം നേതാക്കള്‍ ഏഷ്യാനെറ്റില്‍ ചര്‍ച്ചകള്‍ക്കെത്തി തുടങ്ങിയതേയുള്ളൂ. അതിനിടയ്ക്ക് വീണ്ടും അടി തുടങ്ങി. മുഖം നോക്കാതെ നേതാക്കന്‍മാരോട് ചോദ്യം ചോദിക്കുന്ന വിനു വി ജോണുമായാണ് മിക്കവാറും അടി. വിനുവിന്റെ ഇടയ്ക്കുള്ള ചോദ്യമാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്. ചോദ്യം ചോദിക്കരുത്. ഉത്തരം ഞങ്ങള്‍ പറഞ്ഞോളും എന്ന സ്റ്റൈലാണ് മിക്കവാറും സിപിഎം നേതാക്കള്‍ എല്ലാ ചാനല്‍ ചര്‍ച്ചകളിലും പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ബഹിഷ്‌ക്കരിക്കുന്നില്ലെന്നു മാത്രം.

മൂന്ന് മാസത്തോളം നീണ്ട ബഹിഷ്‌കരണത്തിന് ശേഷമാണ് സിപിഎം പ്രതിനിധികള്‍ ഏഷ്യാനെറ്റില്‍ ചര്‍ച്ച അടക്കമുളളവയില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ വീണ്ടുമൊരു സിപിഎം ഏഷ്യാനെറ്റ് വിവാദത്തിനാണ് കഴിഞ്ഞ ദിവസം ന്യൂസ് അവറില്‍ കളമൊരുങ്ങിയത്. അഡ്വ. എം ജയശങ്കര്‍ പാനലില്‍ ഉളളതിനാല്‍ ന്യൂസ് അവറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി സിപിഎമ്മിന്റെ എ.എന്‍ ഷംസീര്‍ എംഎല്‍എ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയതാണ് പ്രശ്‌നം വീണ്ടും തുടങ്ങിയത്. ഇതേറെ വിമര്‍ശിക്കപ്പെട്ടു. അതിന് പിന്നാലെ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി ജോണുമായി എം. സ്വരാജ് എംഎല്‍എ ഇന്നലെ കൊമ്പു കോര്‍ക്കുകയായിരുന്നു.

ഇഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കോ? എന്നതായിരുന്നു ഇന്നലത്തെ ചാനല്‍ ചര്‍ച്ചാ വിഷയം. ആദ്യ 50 മിനിറ്റോളം വിനു വി ജോണ്‍ ഇടപെടാതെ ചര്‍ച്ച സുഗമമായി മുന്നോട്ട് പോയി. എന്നാല്‍ വിനുവിന്റെ മുന വച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സ്വരാജ് ബുദ്ധിമുട്ടി. ഇതോടെ ഇടയ്ക്ക് ചോദ്യം ചോദിക്കരുതെന്നും ഇത് മര്യാദകേടാണെന്നും സ്വരാജ് പറഞ്ഞു. ഇതുവരെ ഇടപെട്ടില്ലെന്നും ഇനി ചോദ്യം ചോദിക്കുമെന്നും വിനു പറഞ്ഞു. സ്പ്രിംഗ്ലര്‍ റിപ്പോര്‍ട്ട് എന്ത് കൊണ്ട് പുറത്ത് വരാത്തതെന്ന് ചോദിച്ചു. എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സ്വരാജ് പറഞ്ഞു. വീണ്ടും വിനു കടുപ്പിച്ചപ്പോള്‍ സ്വരാജിന്റെ നിയന്ത്രണം വിട്ടു. നിങ്ങളുടെ പ്രസംഗം കേള്‍ക്കാനല്ല വന്നതെന്നായി സ്വരാജ്. തിണ്ണമിടുക്ക് കാണിക്കരുത്. അത് കൈയ്യില്‍ വച്ചാല്‍ മതി. നിങ്ങള്‍ക്കെന്താ ഇത്ര പ്രയാസം. ബിജെപി നേതാവിന്റെ ചാനലിലിരുന്ന് ഇങ്ങനേ പറയാന്‍ പറ്റൂയെന്നാണോ എന്നും സ്വരാജ് ചോദിച്ചു. നല്ല കാര്യമെന്നാണ് വിനു പരിഹസിച്ച് പറഞ്ഞത്. ഏറ്റവും അവസാനത്തെ ആയുധമെടുത്തു. എല്ലാം പറഞ്ഞോളു എന്നായി വിനു.

അടുത്തത് സിഎജിയെ പറ്റി സ്വരാജ് ഉത്തരം പറഞ്ഞു. ഈ സിഎജി റിപ്പോര്‍ട്ട് പുറത്താക്കിയതില്‍ ഒരു അവകാശ ലംഘനവുമില്ലേയെന്നായി വിനുവിന്റെ മറു ചോദ്യം. അതോടെ അവകാശ ലംഘനത്തിന് നോട്ടീസ് കൊടുത്ത സ്വരാജിന് വീണ്ടും ഉത്തരം മുട്ടി. എന്തിനാ ഇങ്ങനെ അസഹിഷ്ണത കാണിക്കുന്നേ. എന്റെ അവകാശമാണ്. പാര്‍ട്ടി പറഞ്ഞതാണ്. എന്തിനാ നിങ്ങള്‍ക്കിത്ര കൃമികടി എന്നാണ് സ്വരാജ് തിരിച്ച് ചോദിച്ചത്.

അടുത്തത് പോലീസ് നിയമ ഭേദഗതിയില്‍ പിടിച്ചായി സ്വരാജ്. അവതാരകന്‍ പറഞ്ഞത് കേന്ദ്രം പിന്‍വലിച്ച നിയമമെന്നാണ്. 66 എ എങ്ങനെ കേന്ദ്രം പിന്‍വലിച്ചതെന്നായി ചോദ്യം. അതിലാണ് തര്‍ക്കം മൂത്തത്. ഈ കാടന്‍ നിയമം കേരളത്തിന്റെ മന്ത്രിസഭയാണല്ലോ പാസാക്കിയതെന്നായി വിനു. പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുള്ള മന്ത്രിസഭയാണോ പാസാക്കിയത് എന്ന് വിനു ചോദിച്ചു. അത് സ്വരാജിന് ഏറ്റു. അവസാനം സ്വരാജ് തുറന്നു പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുള്ള മന്ത്രിസഭയ്ക്ക് തെറ്റു പറ്റാന്‍ പാടില്ലായിരുന്നു. പണ്ട് ലെനില്‍ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തവര്‍ രണ്ട് കൂട്ടരുണ്ട്. ഗര്‍ഭസ്ഥ ശിശുക്കളും ശ്മശാനത്തിലെ ശവശരീരങ്ങളും. ജീവിച്ചിരിക്കുന്ന സകല മനുഷ്യര്‍ക്കും തെറ്റു പറ്റും. അതാണിവിടെ പറ്റിയത്. ഏഷ്യാനെറ്റിലെ വിനുവിന് തെറ്റു പറ്റുന്നില്ലെങ്കില്‍ സമ്മതിക്കാം.

ഏഷ്യാനെറ്റിലെ വിനുവിന് തെറ്റുന്നത് പോലെയല്ല കേരളത്തിലെ മന്ത്രിസഭയ്ക്ക് തെറ്റുന്നതെന്ന് വിനു തുറന്നടിച്ചു. അത് സ്വരാജിന്റെ ഏതോ തരത്തിലുള്ള വികലമായ കാഴ്ചപ്പാടാണ്. നിര്‍ലജ്ജം നിരന്തരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി ഈ സര്‍ക്കാര്‍ അധപ്പതിച്ചിരിക്കുന്നു എന്നായി വിനു. ഏഷ്യാനെറ്റില്‍ ജോലി ചെയ്യുമ്പോള്‍ ബിജെപി എംപിയുടെ ശമ്പളം വാങ്ങുമ്പോള്‍ സര്‍ക്കാര്‍ അധപ്പതിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരുമെന്നായി സ്വരാജ്. ഇതോടെ വീണ്ടും വിനു തിരിഞ്ഞു. ഞാന്‍ ജോലി ചെയ്തിട്ട് തന്നെയാണ് ശമ്പളം വാങ്ങുതെന്ന് പറഞ്ഞ് ന്യൂസ് അവര്‍ വിനു അവസാനിപ്പിച്ചു. അതോടെ ഈ കൂട്ട അടിയ്ക്ക് വിരാമം. ബിജെപി എംപിയുടെ ഈ ചാനലില്‍ ഇനി സ്വരാജും കൂട്ടരും നാണമില്ലാതെ വരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (34 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends