Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

നാവടക്കു പണിയെടുക്കൂ എന്ന മുദ്രാവാക്യത്തിലൂടെ അടക്കി ഭരിക്കാൻ നോക്കി; പോലീസ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിമർശനമുയർന്നതോടെ പിൻവലിക്കാൻ സർക്കാർ, ചരിത്രത്തിലാദ്യമായി ഒരു ഓർഡിനൻസ് പ്രാബല്യത്തിലായ ശേഷം അതു തന്നെ റദ്ദാക്കുന്നതിനായി രണ്ട് ദിവസത്തിനകം മറ്റൊരു ഓർഡിനൻസ്

26 NOVEMBER 2020 09:52 AM IST
മലയാളി വാര്‍ത്ത

തന്ത്രിമാരാൽ ചുറ്റപ്പെട്ടു നിൽക്കുന്ന വിഗ്രഹം തച്ചുടയാൻ പോകുകയാണ്. ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള വിഗ്രഹത്തിന് ധർമ്മോപദേശകർ നിരവധിയാണ്. അതിന് തെളിവാണ് പോലീസ് നിയമ ഭേദഗതി. കൊണ്ടുവന്ന് നാവടക്കു പണിയെടുക്കൂ എന്ന മുദ്രാവാക്യത്തിലൂടെ അടക്കി ഭരിക്കാൻ നോക്കി. സംസ്ഥാന മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമാണ് ഒരു ഓർഡിനൻസ് പ്രാബല്യത്തിലായ ശേഷം അതുതന്നെ റദ്ദാക്കുന്നതിനായി രണ്ട് ദിവസത്തിനകം മറ്റൊരു ഓർഡിനൻസ് കൊണ്ടുവരുന്നത്. പോലീസ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിമർശനമുയർന്നതോടെയാണ് പിൻവലിക്കാൻ സർക്കാർ തയ്യാറായത്. ഇടതു സർക്കാരുകളെ നിയന്ത്രിക്കാൻ എന്നും പാർട്ടി അതിൻ്റെ സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. ഉദ്യോഗസ്ഥൻമാരുടെ ഇഷ്ടങ്ങൾ തങ്ങൾ ഭരിക്കുമ്പോൾ നടപ്പിലാവില്ല എന്ന നിശ്ചയദാർഢ്യം സിപിഎം വെച്ചു പുലർത്തിയിരുന്നു.

കാബിനറ്റിന് മുന്നിലെത്തുന്ന ഫയലുകളിലെ തീരുമാനങ്ങൾ വ്യക്തമായി ചർച്ച ചെയ്ത് പാർട്ടി അനുമതി നൽകിയ ശേഷം മാത്രമേ എത്തിയിരുന്നുള്ളു. ഇതിനായി സിപിഎമ്മിന് ഭരണം കിട്ടിയ കാലത്തെല്ലാം സർക്കാരിനെ നയപരമായ കാര്യങ്ങളിൽ ഉപദേശിക്കാൻ സബ് കമ്മിറ്റിയുണ്ടാക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും തലസ്ഥാനത്ത് പാർട്ടി ഓഫീസിൽ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ നിരീക്ഷണവും ഇത്തരം വിഷയങ്ങളിൽ ഉണ്ടാവാറുണ്ട്. ഇത്തരം നടപടികൾ പൂർത്തിയായതിന് ശേഷമേ പ്രധാന തീരുമാനങ്ങൾ കാബിനറ്റ് യോഗങ്ങളിൽ എത്താറുള്ളൂ.

ജനകീയ നേതാവിൻ്റെ പ്രഭയിൽ ഭൂരിപക്ഷമുണ്ടാക്കി സർക്കാർ രൂപീകരിച്ചപ്പോൾ ശക്തിയുള്ള വകുപ്പുകൾ അടർത്തിമാറ്റി ദുർബലനായ മുഖ്യമന്ത്രിയാക്കിയാണ് പാർട്ടി അവരോധിച്ചത്. കൂടാതെ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഇടംവലം നോക്കാതെ പരിശോധിക്കാൻ അഞ്ചംഗ സമിതിയെ പാർട്ടിയെ നിയോഗിച്ചിരുന്നു. ആ പാർട്ടിയെയാണ് ഇപ്പോൾ നിഷ്പ്രഭമാക്കി കൊണ്ട് പിണറായിയുടെ ഉപദേശികൾ കീഴടക്കിയത്. പാർട്ടിയിൽ വിഭാഗീയത പൂത്തുലഞ്ഞ കാലം അതിനെയെല്ലാം വെട്ടിനിരത്തി അമാനുഷികനായ നേതാവെന്ന്, ഇരട്ട ചങ്കൻ, ഊരിയ വാളിൻ്റെ നടുവിലൂടെ പോയവൻ എന്നെല്ലാം പരസ്യമായി വിളിച്ചിരുന്ന നേതാവ് മുഖ്യമന്ത്രി ആയപ്പോൾ പാർട്ടി യുടെ കൈയ്യിൽ നിന്ന് നിയന്ത്രണങ്ങൾ നഷ്ടപ്പെടുകയായിരുന്നു. കോടിയേരി പാർട്ടി സെക്രട്ടറി ആയപ്പോൾ തിരുത്താൻ കഴിയാത്ത മുഖ്യമന്ത്രിയായി.പോലീസ് നയം ആരംഗത്തെ ഉപദേശിമാരുടെ ഫലമായിരുന്നു എന്നാണ് പുറത്തു വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (32 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (43 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (1 hour ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (3 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends