കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം... കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്നില്ല
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ ആണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിങ് രംഗം നിശ്ചലമായി. സംസ്ഥാനത്ത് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതിയുണര്‍ത്തി. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്നില്ല
തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക. ആവശ്യക്കാരായ എല്ലാവര്ക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക. കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അവശ്യ സേവന മേഖലയില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha