Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... ഇഡിയുടെ ചോദ്യം ചെയ്യലിന് സി.എം. രവീന്ദ്രന്‍ തുടര്‍ച്ചയായി എത്താത്തതോടെ ആരോപണങ്ങളും ശക്തമാകുന്നു; തെരഞ്ഞെടുപ്പ് വരെ രവീന്ദ്രന്‍ പിടികൊടുക്കില്ലെന്ന് പ്രതിപക്ഷവും അതല്ല ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ പിടികൊടുക്കില്ലെന്ന് കെ. മുരളീധരനും; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണം ശക്തമാക്കി

27 NOVEMBER 2020 07:49 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല എന്നു വന്നതോടെ പ്രതിപക്ഷം വിമര്‍ശനം രൂക്ഷമാക്കിയിരിക്കുകയാണ്. രവീന്ദ്രന്‍ ബോധപൂര്‍വം ഇഡിയുടെ മുമ്പില്‍ ഹാജരാകാതിരിക്കാനാണ് നോക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്താല്‍ പലതും പുറത്തുവരും. അതോടെ സഖാക്കള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ തെരഞ്ഞെടുപ്പ് വരെ പിടികൊടുക്കാതിരിക്കാനാണ് നോക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഒരു പടി കടന്ന ആരോപണമാണ് ഉന്നയിക്കുന്നത്. സര്‍ക്കാരിന്റ കാലാവധി തീരുന്നതുവരെയും ഇനി രവീന്ദ്രന്‍ ആശുപത്രിയിലായിരിക്കുമെന്നായിരുന്നു കെ മുരളീധരന്‍ എം.പിയുടെ പരിഹാസം. രോഗബാധയില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും സംശയമുന്നയിച്ചിരുന്നു. രവീന്ദ്രന്റ രോഗാവസ്ഥയുടെ നിജസ്ഥിതി വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

ഈ മാസം ആറിന് ആദ്യം ഹാജരാകാന്‍ നോട്ടീസ് നല്‍കിയ രവീന്ദ്രന് തലേദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവരുടെ മൊഴികളില്‍ പേരു പരാമര്‍ശിക്കപ്പെട്ടതാണ് രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് വഴിയൊരുക്കിയത്. രണ്ടാമത് വിളിച്ച ചോദ്യം ചെയ്യലിനും ഹാജരാകില്ല. പകരം ആരോഗ്യ പ്രശ്‌നം ഇഡിയെ അറിയിക്കും. ചുമയും ശ്വാസതടസവുമുണ്ടെന്നാണു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതിന്റെ പരിശോധനകള്‍ നടത്തിയിട്ടേ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം തീരുമാനിക്കൂ.

സി.എം.രവീന്ദ്രന്റെ നീക്കം സംശയത്തോടെയാണ് ഇഡി വിലയിരുത്തുന്നത്. ആരോഗ്യാവസ്ഥയെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതു നിര്‍ണായകമായിരിക്കെ, ഇത്തരത്തില്‍ ഒഴിഞ്ഞു മാറിയാല്‍ എന്തുചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിക്കുകയാണ് അന്വേഷണ സംഘം.

സ്വപ്നയുടെയും ശിവശങ്കറിന്റെയും സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു 2 പേരുടെയും മൊഴികളില്‍നിന്നു രവീന്ദ്രന്റെ ചില ഇടപെടലുകളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും അതോടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഇഡി സ്‌പെഷല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ഉന്നതരെ ധരിപ്പിച്ചത്.

തുടര്‍ നടപടിയില്‍ ഇന്നു തന്നെ ഇഡിയുടെ തീരുമാനമുണ്ടാകും. സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണം വെളുപ്പിക്കലും വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ കമ്മിഷന്‍ ഇടപാടുകളുമാണ് ഇഡി അന്വേഷിക്കുന്നത്.

എന്തായാലും രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് ഇഡി. രവീന്ദ്രന്‍ ഇങ്ങനെ നിരന്തരം തെന്നിമാറുന്നത് കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരും. തെരഞ്ഞെടുപ്പ് വരെ കാക്കാനാണ് രവീന്ദ്രന്റെ ശ്രമമെങ്കില്‍ ശിവശങ്കറിന്റെ ഗതിയായിരിക്കും ഉണ്ടാകുകയെന്നും ഓര്‍മ്മപ്പെടുത്തുന്നു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends