സ്വപ്ന സുരേഷിനെ ശബ്ദരേഖ വിവാദത്തില്‍ ചോദ്യം ചെയ്യുന്നത് വൈകും... സ്വപ്ന കസ്റ്റഡിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല... ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും കസ്റ്റംസ്

സ്വപ്ന സുരേഷിനെ ശബ്ദരേഖ വിവാദത്തില്‍ ചോദ്യം ചെയ്യുന്നത് വൈകും... സ്വപ്ന കസ്റ്റഡിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല... െ്രെകംബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും കസ്റ്റംസ് .കസ്റ്റംസ് നല്‍കിയ മറുപടി ജയില്‍ വകുപ്പ് െ്രെകംബ്രാഞ്ചിനെ അറിയിച്ചു. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തണമെന്ന െ്രെകംബ്രാഞ്ചിന്റെ ആവശ്യത്തിലാണ് ജയില്‍ വകുപ്പ് കസ്റ്റംസിന്റ അനുമതി തേടിയിരുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് കൊച്ചി എന്‍ഐഎ കോടതിയുടെയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയത്. അതേസമയം, ലൈഫ് മിഷന്‍ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം.
സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കും. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























