വിമാന യാത്രക്കാരുടെ ചെക്കിംഗ് പരിശോധനയ്ക്കിടെ സംശയം തോന്നി; യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച കസ്റ്റംസ് ഞെട്ടി; മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട ഇന്നും നടത്തിയിരിക്കുകയാണ് . ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടുകയും ചെയ്തു . പുലര്‍ച്ചെ ഒന്നോടെ ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സ്വർണ്ണം പിടിച്ചെടുത്തത് . വടകര പാറക്കടവ് സ്വദേശി ഫാസിലില്‍ നിന്നാണ് 23 ലക്ഷം രൂപ വിലയുള്ള 463 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.
പേസ്റ്റ് രൂപത്തിലാക്കി മൂന്ന് ഗുളിക മാതൃകയിലുള്ള സ്വര്‍ണമാണ് ഇവിടെ നിന്നും പിടികൂടിയത്. വിമാന യാത്രക്കാരുടെ ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു . അപ്പോഴായിരുന്നു മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പരിശോധനയില്‍ കസ്റ്റംസ് അസി.കമ്മീഷണര്‍ മധുസൂദനന് ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി.മാധവന്, ഇന്‍സ്പെക്ടര്‍മാരായ എന്‍.അശോക് കുമാര്‍, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാര്‍, സോനിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























