പ്രളയ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്കിയ ഭക്ഷ്യ കിറ്റ് പുഴുവരിച്ച സംഭവത്തില്‍ പാലോളി മെഹബൂബ് രാജിവച്ചു
പ്രളയ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എംപി നല്കിയ ഭക്ഷ്യ കിറ്റ് പുഴുവരിച്ച് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്ബൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജി നല്കിയിരിക്കുന്നു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റടുത്താണ് രാജി നല്‍കിയത്.
മലപ്പുറം നിലമ്ബൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് കാല പഴക്കത്തില്‍ പുഴുവരിച്ച് നശിക്കുകയുണ്ടായത്. ആദിവാസി, ഗോത്രമേഖലയില്‍ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് നശിച്ചത്.
https://www.facebook.com/Malayalivartha