Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..


വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് 880 രൂപയുടെ കുറവ്...

പൊലീസുകാരാല്‍ ഡിഗ്നിറ്റി തകര്‍ക്കപ്പെട്ട, മനുഷ്യാവകാശം നിഷേധിക്കപ്പെട്ട, അപമാനിക്കപ്പെട്ട, മര്‍ദ്ദിക്കപ്പെട്ട, മനുഷ്യക്ക് എന്ത് നീതിയാണ് കിട്ടുന്നത്?? അത്തരം ക്രിമിനലുകള്‍ പ്രമോഷനോട് കൂടി പോലീസില്‍ തുടരുന്നത് ഇവിടത്തെ നീതിയാണ് !! മുഖ്യമന്ത്രിയെ ഇതുപോലെ ഒരാള്‍ ഹറാസ് ചെയ്താല്‍; പിണറായി വിജയനെന്ന മനുഷ്യന് നോവില്ലേ? അതേ നോവ് തന്നെയല്ലേ ഈ ഗതികെട്ട മനുഷ്യര്‍ക്കും ഉള്ളത്? അഡ്വ. ഹരീഷ് വാസുദേവന്‍

28 NOVEMBER 2020 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...

പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...

പൊതു ജനങ്ങള്‍ക്ക് നേരെ പോലീസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവന്‍ രംഗത്ത് വന്നിരിക്കുകയാണ് .. പോലീസ് മന്ത്രിയെ ചീത്ത വിളിപ്പിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് . മുഖ്യമന്ത്രിയെ ഇതുപോലെ ഒരാള്‍ ഹറാസ് ചെയ്താല്‍, ' പിണറായി വിജയനെന്ന മനുഷ്യന് നോവില്ലേ? അതേ നോവ് തന്നെയല്ലേ ഈ ഗതികെട്ട മനുഷ്യര്‍ക്കും ഉള്ളത്? അവരുടെ ഡിഗ്നിറ്റി പിണറായി വിജയന്റെയോ ബെഹ്റയുടെയോ ഡിഗ്നിറ്റിയേക്കാളും കുറഞ്ഞതാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു .

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:ഇങ്ങനെ ;

പൊലീസുമന്ത്രിയെ ചീത്ത വിളിപ്പിക്കരുത്.

പൗരന്മാരുടെ ഡിഗ്നിറ്റി സംരക്ഷിക്കാന്‍ വേണ്ടി കൂടി, പൗരന്മാര്‍ നികുതി പണത്തില്‍ നിന്ന് ചെല്ലും ചെലവും ശമ്ബളവും അലവന്‍സും കൊടുത്തു നിര്‍ത്തിയിരിക്കുന്ന സംവിധാനത്തിന്റെ പേരാണ് പോലീസ്. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നതൊക്കെ അവരുടെ മറ്റു ഉത്തരവാദിത്തങ്ങളാണ്.
കുറച്ചുകാലമായി കുറച്ചു പൊലീസുകാര്‍ കേരളത്തില്‍ പൗരന്മാര്‍ക്ക് എതിരെ അഴിഞ്ഞാടുകയാണ്. ലോക്കപ്പില്‍ കൊല, ഷാഡോ പൊലീസ്, തെറിവിളി, മര്‍ദ്ദനം… വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണിത്. പട്ടിയുടെ ട്രെയിനിങ്ങും നിയന്ത്രണവും ചുമതല ഏല്‍പ്പിച്ച ആളാകട്ടെ, പട്ടിയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നുമില്ല !! പകരം പണ്ട് ഇതേ പട്ടിയെ കയറൂരി വിട്ടതില്‍ കുപ്രസിദ്ധി ആര്‍ജിച്ച പട്ടിയുപദേശിയുടെ വാക്കും കേട്ട് പട്ടിയെക്കൊണ്ട് വീണ്ടും വീണ്ടും വീട്ടുകാരെ കടിപ്പിക്കുകയാണ് !!
(ഒരുദാഹരണം പറഞ്ഞതാണ്, പൊലീസുകാരെ പട്ടിയോട് ഉപമിച്ചതല്ല)

പരസ്യമായ തെറിവിളി, അധിക്ഷേപം ഒക്കെ നേരിടുന്ന പൗരന്മാര്‍ വീഡിയോ തെളിവുകള്‍ സഹിതം രംഗത്ത് വന്നിട്ടും അത്തരം പോലീസ് ഓഫീസര്‍മാര്‍ക്ക് എതിരെ ഗൗരവമായ ഒരു നടപടിയുമില്ല. ചെറുപുഴയില്‍ വിനീഷ് കുമാറിനെ സ്ഥലം മാറ്റിയത്രെ !! നെയ്യാറില്‍ മറ്റൊരാളെയും സ്ഥലം മാറ്റിയത്രെ !! എന്നു മുതലാണ് സ്ഥലം മാറ്റം ശിക്ഷയായത്?? കുറ്റം ചെയ്തവനല്ല, ജനത്തിനുള്ള ശിക്ഷയാണ് അത്.

പോലീസുകാരുടെ മൊറൈല്‍ തകരും എന്നതിനാല്‍ ഒരു ശിക്ഷയും പാടില്ല എന്നു പോലീസുമന്ത്രിക്ക് നയമുണ്ട്, അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് പോലും ചെയ്യണ്ടാ എന്നു തീരുമാനിക്കും എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇവരിങ്ങനെ അഴിഞ്ഞാടുന്നത്.

പൊലീസുകാരാല്‍ ഡിഗ്നിറ്റി തകര്‍ക്കപ്പെട്ട, മനുഷ്യാവകാശം നിഷേധിക്കപ്പെട്ട, അപമാനിക്കപ്പെട്ട, മര്‍ദ്ദിക്കപ്പെട്ട, മനുഷ്യക്ക് എന്ത് നീതിയാണ് കിട്ടുന്നത്?? സത്യസന്ധമായ അന്വേഷണമുണ്ടോ? നടപടിയുണ്ടോ? അത്തരം ക്രിമിനലുകള്‍ പ്രമോഷനോട് കൂടി പോലീസില്‍ തുടരുന്നത് ഇവിടത്തെ നീതിയാണ് !!

എവിടുന്നാണ് ഈ ക്രിമിനലുകള്‍ക്ക് സാധാരണക്കാരെ ചീത്ത വിളിക്കാനും തല്ലാനും ഈ ധൈര്യം കിട്ടുന്നത് എന്നു പൊലീസുമന്ത്രി ആലോചിക്കണം. അത്, ഈ ഒറ്റപ്പെട്ട ക്രിമിനലുകളെ സഹായിക്കുന്ന സേനയായി പോലീസ് മാറിയത് കൊണ്ടാണ്. അതിനെതിരെ ഒന്നും ചെയ്യാത്ത അങ്ങയുടെ കസേരയില്‍ നിന്നാണ്.

മുഖ്യമന്ത്രിയെ ഇതുപോലെ ഒരാള്‍ ഹറാസ് ചെയ്താല്‍, 'എടാ വിജയാ നായിന്റമോനെ' എന്നു വിളിച്ചാല്‍, പിണറായി വിജയനെന്ന മനുഷ്യന് നോവില്ലേ? അതേ നോവ് തന്നെയല്ലേ ഈ ഗതികെട്ട മനുഷ്യര്‍ക്കും ഉള്ളത്? അവരുടെ ഡിഗ്നിറ്റി പിണറായി വിജയന്റെയോ ബെഹ്റയുടെയോ ഡിഗ്നിറ്റിയേക്കാളും കുറഞ്ഞതാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

പോലീസ് കംപ്ലൈന്‍റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍… പൊതുജനത്തിന്റെ ലക്ഷക്കണക്കിന് രൂപ ചെലവിട്ടു സ്ഥാപനങ്ങളുണ്ടാക്കിയിട്ടും, റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും പോലീസ് വകുപ്പില്‍ ക്രിമിനലുകള്‍ക്ക് പരസ്യമായ പരിരക്ഷ നല്‍കാന്‍ ഒരു ആഭ്യന്തരമന്ത്രിയും വകുപ്പും ഉണ്ടെങ്കില്‍ ഈ അനീതിയ്ക്ക് എതിരെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും പരാജയപ്പെടുമ്ബോള്‍ ഇരകള്‍ എന്ത് ചെയ്യണം?? പോലീസ് വകുപ്പിനെ നിലയ്ക്ക് നിര്‍ത്താനാണ് മന്ത്രിയായി ഒരാളേ അതിനുമേല്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

അവനവനോട് നീതി പുലര്‍ത്തണം എന്നു നിര്ബന്ധമുള്ളവര്‍, തീര്‍ത്തും തോറ്റു പോകുമ്ബോള്‍, ഹതാശര്‍ ആഭ്യന്തരമന്ത്രിയെയോ അയാളുടെ പിതാമഹരേയോ ചീത്ത വിളിച്ചു സ്വയം സമാധാനിക്കും. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തരമന്ത്രി തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (19 minutes ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (38 minutes ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (53 minutes ago)

വീടിന് ചുറ്റും പാമ്പുകൾ..!  (58 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്..സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (1 hour ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (1 hour ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (2 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (2 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു...  (3 hours ago)

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...  (3 hours ago)

ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends