Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഭൂതം പുറത്തേക്ക്... സ്വപ്ന സുരേഷ് ഭരണപക്ഷത്തെ അടപടലം ഇളക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ നല്ലപിള്ളയാക്കാന്‍ ശരണ്യ മനോജ് തുറന്നുവിട്ട സോളാര്‍ ഭൂതം കത്തുന്നു; പ്രതിപക്ഷത്തോടൊപ്പം ഭരണ പക്ഷത്തേയും ബിജെപിയേയും മുള്‍മുനയില്‍ നിര്‍ത്തി സോളാര്‍ നായിക; ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും ആശങ്കയില്‍

29 NOVEMBER 2020 08:38 AM IST
മലയാളി വാര്‍ത്ത

കുറേക്കാലമായി സോളാര്‍ നായികയെപ്പറ്റി കേള്‍ക്കാനില്ലായിരുന്നു. സ്വപ്നയായിരുന്നു നിറഞ്ഞ് നിന്നത്. ഇടയ്ക്ക് കേസെടുക്കുമെന്ന് വാര്‍ത്ത വന്നെങ്കിലും ചാനല്‍ ചര്‍ച്ച നടത്താന്‍ അത് പോരായിരുന്നു. എന്നാല്‍ ശരണ്യ മനോജ് സോളാര്‍ ഭൂതം തുറന്ന് വിട്ടതോടെ ചാനല്‍ ചര്‍ച്ചകള്‍ പൂര്‍ണമായും സോളാറിലേക്ക് മാറി. പ്രതിപക്ഷത്തെ മാത്രമല്ല ഭരണപക്ഷത്തേയും ബിജെപിയേയും സോളാര്‍ കേസിലെ ഇര മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു.

സോളാര്‍ കേസിലെ ഇരയെക്കൊണ്ട് പലതും എഴുതിക്കുകയും പറയിക്കുകയും ചെയ്തത് കെ.ബി. ഗണേശ് കുമാറാണെന്നും അദ്ദേഹമാണ് കേസിലെ മുഖ്യപ്രതിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഗണേശിന്റെയും ആര്‍. ബാലകൃഷ്ണപിള്ളയുടെയും ബന്ധുവായ ശരണ്യ മനോജ് രംഗത്തെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പാവേശത്തിന് എരിവ് പകര്‍ന്ന് സോളാര്‍ വിവാദം വീണ്ടും സജീവമായി. വരും ദിവസങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇന്ധനമാകാന്‍ വഴിയൊരുക്കുന്നതാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.

ചെങ്ങന്നൂര്‍ എം.എല്‍.എ കൂടിയായ സി.പി.എം സംസ്ഥാനസമിതി അംഗം സജി ചെറിയാനും ഗൂഢാലോചനയില്‍ പങ്കാളിയായെന്ന മനോജിന്റെ വെളിപ്പെടുത്തല്‍ ആരോപണമുന സി.പി.എമ്മിലേക്കും തിരിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ഇടതു പാളയത്തിലുള്ള ഗണേശ് കുമാറിനെതിരായ ഗുരുതര ആക്ഷേപം ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പ്കാലത്ത് പ്രതിരോധത്തിലാക്കാനുള്ള ആയുധമാകും. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പിടിയിലായ ഗണേശിന്റെ പി.എ പ്രദീപ് കുമാറിന്റെ പേര് ഇപ്പോള്‍ മനോജിന്റെ വെളിപ്പെടുത്തലിലും ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍, മനോജ് തന്നെ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍, യു.ഡി.എഫ് നേതാക്കളുടെ പേരുകളൊഴിവാക്കാന്‍ സോളാര്‍ കേസിലെ ഇരയ്ക്കുമേല്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പറഞ്ഞത് യു.ഡി.എഫിനും തിരിച്ചടിയാണ്. കേരള കോണ്‍ഗ്രസ്ബി വിട്ട് കോണ്‍ഗ്രസില്‍ അടുത്തിടെ ചേര്‍ന്ന മനോജ്, സ്വന്തം നേതാക്കളെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. ഇടതുക്യാമ്പുകള്‍ക്ക് പിടിവള്ളിയാകുന്നതും ഈ വെളിപ്പെടുത്തലായിരിക്കും.

ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയുടെ കാര്യത്തില്‍ നാട്ടുകാരനെന്ന നിലയിലും ആ സമയത്ത് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയിലുമാണ് ഇടപെട്ടതെന്നാണ് സജി ചെറിയാന്റെ വാദം. മനോജിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ഇരയായ യുവതി രംഗത്തെത്തിയത്. എന്നാല്‍ വിവാദകാലത്ത് അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ മനോജിനെ തുണച്ചും രംഗത്തുവന്നു. ഗണേശ് കുമാര്‍ പ്രതികരിച്ചിട്ടില്ല.

ആരോപണമുയര്‍ന്നപ്പോള്‍ ദു:ഖിച്ചില്ലെന്നും ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നില്ലെന്നും പറഞ്ഞ ഉമ്മന്‍ ചാണ്ടി, മനോജിന്റെ വെളിപ്പെടുത്തലുകളോട് വൈകാരികമായാണ് പ്രതികരിച്ചത്. ആരോടും പ്രതികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഭരണകാലത്തിന് ശേഷം ഏതാണ്ട് അസ്തമിച്ച വിവാദം ഇടക്കാലത്ത് വേങ്ങര ഉപതിരഞ്ഞെടുപ്പ് വേളയിലാണ് വീണ്ടും ചര്‍ച്ചാവിഷയമായത്. അതിനിടയാക്കിയത് ഇതേക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയടക്കം രൂക്ഷപരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ നീക്കമാരംഭിച്ചെങ്കിലും നിയമോപദേശങ്ങള്‍ അനുകൂലമല്ലാതിരുന്നതിനാല്‍ പാതിവഴിക്ക് നിലയ്ക്കുകയാണുണ്ടായത്.

സമീപകാലത്ത് മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെതിരെ സോളാര്‍ കേസിലെ ഇര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം മുറുക്കാന്‍ സര്‍ക്കാര്‍ കച്ച കെട്ടിയതോടെ വീണ്ടും രാഷ്ട്രീയപ്പുക ഉയര്‍ന്നെങ്കില്‍ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലോടെ വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.

 

 

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends