ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നിയമോപദേശം തേടി, രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള തീയതി അറിയിച്ച് ഇഡി ഇന്നോ നാളെയോ നോട്ടിസ് കൈമാറും

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമോപദേശം തേടി.
യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പട്ടികയിലാണ്. തന്മൂലമാണ് സ്വര്‍ണക്കടത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. ജൂലൈ 9 മുതല്‍ എന്‍ഐഎ നടത്തുന്നത് കള്ളക്കടത്തു സ്വര്‍ണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികള്‍ക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ്. ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തിനു പണം മുടക്കിയതിന്റെ പേരില്‍ കേസില്‍ പ്രതികളായവര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.
മുഖമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ തുടരണം. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തുടരുകയോ എന്‍ഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങുകയോ ആണ് അതിനുള്ള വഴികള്‍.
എന്‍ഐഎ കോടതി സ്വര്‍ണക്കടത്തിനു പണം മുടക്കിയതിന്റെ പേരില്‍ കേസില്‍ പ്രതികളായവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താന്‍ നിയമോപദേശം തേടിയത്. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഈ മാസം 6-നും 27-നും നടക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ കോവിഡ് ബാധയുടെ പേരില്‍ നടന്നില്ല. ചോദ്യം ചെയ്യലിനുള്ള അടുത്ത തീയതി അറിയിച്ച് ഇഡി ഇന്നോ നാളെയോ നോട്ടിസ് കൈമാറും. രവീന്ദ്രന്റെ സമ്പാദ്യം സംബന്ധിച്ച ഇഡിയുടെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ചോദ്യം ചെയ്യലില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ തുടരുമെന്നാണു സൂചന. സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന, ശിവശങ്കര്‍ എന്നിവര്‍ക്കു പുറമേ, ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബെംഗളൂരു ഇഡി ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയുടെ മൊഴികളിലും രവീന്ദ്രന്റെ പേരു പരാമര്‍ശിച്ചതായി സൂചനയുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും 5 ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ തിരികെ ഹാജരാക്കും.
https://www.facebook.com/Malayalivartha