കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ സി.എം. രവീന്ദ്രന് ഓഹരി; രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; 24 സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തി

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ അതിനിടയിൽ അദ്ദേഹത്തിനെ സംബന്ധിക്കുന്ന ചില വിവരങ്ങൾ പുറത്ത് വരികയാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു . രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിലായിരുന്നു രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടു കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിനു റിപ്പോര്‍ട്ട് കൈമാറുവാൻ ഒരുങ്ങുകുകയാണ് . രവീന്ദ്രനു പങ്കാളിത്തമുണ്ടെന്നു പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ 24 സ്ഥാപനങ്ങളിലാണ് ഇഡി ഇപ്പോൾ പരിശോധന നടത്തിയത് . ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണു പ്രാഥമികമായി കണ്ടെത്തിയത് . ഇലക്ട്രോണിക്സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്‍പന കേന്ദ്രം തുടങ്ങിയ ഇടങ്ങളിലാണു അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളത് .
എന്നാൽ രവീന്ദ്രനെ ചോദ്യംചെയ്ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്തി ഉറപ്പാക്കുന്നത് . നിലവില്‍ നടത്തിപ്പുകാരില്‍നിന്ന് ഇഡി വിവരം ശേഖരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് . രവീന്ദ്രനു വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന നടന്നത് . രവീന്ദ്രന്റെ വീട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉടനുണ്ടാകില്ല. കോഴിക്കോട് യൂണിറ്റിന്റെ കണ്ടെത്തല്‍ അടുത്തദിവസം കൊച്ചിക്കു കൈമാറുകയും ചെയ്യും . ചോദ്യം ചെയ്യിലിനു ഹാജരാകാന്‍ വൈകുന്നതിനാല്‍ രവീന്ദ്രനെ പരമാവധി സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇഡിയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha