പിന്നില്‍ രാഷ്ട്രീലക്ഷ്യമുണ്ടോ എന്ന് സംശയം ; പൊന്‍മുട്ടയിടുന്ന താറാവാണ് കെഎസ്എഫ്ഇ അതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല; റെയ്ഡിന്‍റെ ഉദ്ദേശശുദ്ധി സംശയത്തിലെന്ന് സിപിഐ

പെട്ടെന്നൊരു ദിവസമായിരുന്നു കെഎസ്എഫിയിലേക്ക് വിജിലന്‍സ് കുതിച്ചെത്തിയതും റെയ്ഡ് നടത്തിയതും . എന്നാൽ ഈ നടപടിയിൽ സിപിഐയിൽ അതൃപ്തി തുടരുകയാണ്. വിജിലന്‍സ് നടത്തിയ റെയ്ഡിന്‍റെ ഉദ്ദേശശുദ്ധി സംശയത്തിലെന്ന് സിപിഐ അറിയിക്കുകയുണ്ടായി . പിന്നില്‍ രാഷ്ട്രീലക്ഷ്യമുണ്ടോ എന്ന് സംശയമുണ്ടെന്ന് സിപിഐ മുഖപത്രം വ്യക്തമാക്കിയിരിക്കുകയാണ് . റെയിഡ് പ്രതിപക്ഷത്തിന്‍റെ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് എന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത് . പൊന്‍മുട്ടയിടുന്ന താറാവാണ് കെഎസ്എഫ്ഇ എന്നും അതിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖപത്രത്തിൽ പറയുന്നുണ്ട് . റെയ്ഡിൽ സിപിഎമ്മിൽ ത ന്നെ അതൃപ്തി പുകയുന്നതിനിടെയാണ് സിപിഐയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത് . അതിനിടെ, റെയ്ഡ് വിവാദം സിപിഎം ഇന്ന് ചര്‍ച്ച ചെയ്യും. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പരസ്യനിലപാട് എടുത്തിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
റെയ്ഡിലെ അനൗചിത്യം ധനമന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതായിരുന്നു . ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്ഡിന് പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.. സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് അധികാരമുണ്ട്. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. പുറത്തുവന്ന, ചോര്‍ത്തി നല്കിയതെന്ന് കരുതപ്പെടുന്ന, വാര്‍ത്തയുടെ നിജസ്ഥിതി എന്തെന്ന് അറിയാന്‍ ഇടപാടുകാര്‍ക്ക് അവകാശവും പൊതുജനങ്ങള്‍ക്ക് താല്പര്യവുമുണ്ട്. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെങ്കില്‍ അത് അനുവദിക്കാനാകില്ലെന്നും പറയുന്നു.
https://www.facebook.com/Malayalivartha

























