ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ... കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇനി മുതല്‍ നാല് നടകളില്‍ കൂടിയും പ്രവേശനം അനുവദിക്കും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് . കൊറോണ വൈറസിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നുമുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇനി മുതല്‍ നാല് നടകളില്‍ കൂടിയും പ്രവേശനം അനുവദിക്കും. കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നിയന്ത്രണങ്ങളോടെ ക്ഷേത്ര ദര്‍ശനം അനുവദിച്ചിരിക്കുന്നത്. മാത്രവുമല്ല വിവാഹം, തുലാഭാരം, ചോറൂണ് തുടങ്ങി എല്ലാ വഴിപാടുകളും നടത്താനുള്ള ക്രമീകരണങ്ങളും ഒരുക്കും.
പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ വൈകുന്നേരം 5 മുതല്‍ 6.10 വരെ എന്നിങ്ങനെയുള്ള സമയങ്ങളില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം
https://www.facebook.com/Malayalivartha