ഷൈലജയെ ഇറക്കി പരീക്ഷിക്കുമോ? പിണറായിക്കു പകരം ഐസക്കോ ഷൈലജയോ?

മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങളില്‍നിന്ന് നിലംപൊത്തിയാല്‍ സിപിഎമ്മില്‍ എന്തു സംഭവിക്കും. മുഖ്യമന്ത്രി പദവിയില്‍ അടുത്ത ഊഴം തോമസ് ഐസക്കിനോ അതോ കെ.കെ ഷൈലജയ്‌ക്കോ.സിപിഎമ്മില്‍ ഉടലെടുത്തു വരുന്ന തോമസ് ഐസക് ലോബി സിപിഎമ്മിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കാതിരിക്കാന്‍ കൂത്തുപറമ്പില്‍നിന്നുള്ള കെകെ ഷൈലജയെ വടക്കന്‍ലോബി മുന്നില്‍ നിറുത്തി പൊരുതുമെന്നാണ് സൂചന.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സകലഇമേജും വിലാസവും നഷ്ടപ്പെട്ടിരിക്കെ ഇനി പരീക്ഷണം ഷൈലജയുടെ
കോവിഡ്-നിപ്പ പ്രതിരോധ ഇമേജ് മുന്നില്‍ നിറുത്തിയാകും.കിഫ്ബിയിലും കെഎസ്എഫ്ഇ റെയ്ഡിലും പാര്‍ട്ടിയില്‍നിന്നു പാര വന്നതോടെ തോമസ് ഐസക് ആകെ കലിപൂണ്ടുനില്‍ക്കുകയാണ്.ജയരാജനും ഇപി ജയരാജനും പികെ ശ്രീമതിയുമൊക്കെ പിണറായിക്കു പകരം നിറുത്താവുന്ന ഇമേജിലല്ല. ഗോവിന്ദന്‍മാസ്റ്ററാകട്ടെ മികച്ച സംഘാടകനുമല്ല.
തന്നെയുമല്ല കണ്ണൂരിലെ ഒരു നമ്പ്യാര്‍ കുടുംബത്തിന്റെയും അതിലെ ബന്ധുക്കളുടെയും ആധിപത്യത്തിലും നിയന്ത്രണത്തിലുമാണ് കേരളത്തിലെ സിപിഎം ഘടകം എന്ന വസ്തുത ബാക്കി നില്‍ക്കുകയും ചെയ്യുന്നു. പിണറായി വിജയന്റെ ഭാവി വിധിയെഴുത്തായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. ഡിസംബര്‍ 16നു ഫലം പുറത്തുവന്നാലുടന്‍ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി നിര്‍ണയിക്കപ്പെടും. വിജയന് പൂച്ചെണ്ടാണോ മുള്‍ക്കിരീടമാണോ സമ്മാനിക്കപ്പെടുക എന്നത് അന്ന് കണ്ടറിയാം.
തെരഞ്ഞെടുപ്പു വിജയം നിറംകെട്ടതെങ്കില്‍ വിജയനെ ഇന്നേവരെ പിന്തുണച്ച സിപിഎം ഔദ്യോഗികപക്ഷം തന്ത്രപരമായി പിന്‍വലിയാനാണ് സാധ്യത. ഇതോടം പിണറായിക്കു പകരം ആര്, എന്ത് എന്നതിലേക്ക് ചര്‍ച്ചകള്‍ കടന്നുവരും. പോളിറ്റ് ബ്യൂറോയും നിര്‍ണായക നിലപാട് പ്രഖ്യാപിക്കും.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മക്കളായ ബിനീഷ് കോടിയേരിയും ബിനോയി കോടിയേരിയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും പിണറായിയുടെ അഡിഷണല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സിഎം രവീന്ദ്രനും ഉള്‍പ്പെടെ ഒരു നിര പേരുടെ ചെയ്തികള്‍ കേരള മനസാക്ഷിയിലുണ്ടാക്കുന്ന വികാരങ്ങളുടെ വിലയിരുത്തലായിരിക്കും തദ്ദേശ തെരഞ്ഞെുപ്പ് ഫലം.
ഭരണതലത്തില്‍ സര്‍ക്കാര്‍ എന്തൊക്കെ ഇമേജ് സൃഷ്ടിച്ചതായി അവകാശപ്പെട്ടാലും, സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയാലും അതൊക്കെ സ്വര്‍ണക്കള്ളക്കടത്തോടെ തകര്‍ന്ന് തരിപ്പണമായി. പഞ്ചായത്ത് ഇലക്ഷന്‍ ഫലം സര്‍ക്കാര്‍ വിരുദ്ധ വിലയിരുത്തലായി മാറിയാല്‍ ഏഴു മാസത്തിനുശേഷം വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ പാര്‍ട്ടിയെ നയിക്കാനുണ്ടാവില്ല. തുടര്‍ന്ന്
പിണറായിക്ക് എവിടെ സ്ഥാനം, എന്തു പദവി എന്നതാണ് കണ്ടറിയാനുള്ളത്.
ഏറെക്കാലവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കാള്‍ ഫലം എല്‍ഡിഎഫ് വിരുദ്ധമായിക്കണ്ടാല്‍ പിണറായിയെ മാറ്റിനിറുത്താന്‍ സിപിഎം നിര്‍ബന്ധിതമാകും.
മുഖ്യമന്ത്രി പദവി നഷ്ടമാകുന്ന സാഹചര്യത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിപ്പെടാനുള്ള സാഹചര്യം വിരളമാണ്. എ വിജയരാഘവന്‍ പിന്‍മാറി പിണറായിയെ എകെജി സെന്ററില്‍ ഇരുത്തിയാല്‍ അത് പാര്‍ട്ടിക്ക് നേട്ടമാവുകയുമില്ല.
സീതാറാം യച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മാറുന്ന സാഹചര്യമുണ്ടായാല്‍ ആ കസേരയില്‍ പിണറായി വിജയന്‍ എത്തിപ്പെടാനുള്ള സാധ്യതയും അതി വിദൂരമാണ്. ഇതര സംസ്ഥാന ഘടകങ്ങളും ഇതിനോടു യോജിക്കുകയമില്ല. മന്ത്രിയെന്ന നിലയില്‍ കോവിഡിലും നിപ്പയിലും കാണിച്ച പ്രാവീണ്യവും ആരോഗ്യവകുപ്പില്‍ കാഴ്ചവച്ച മികച്ച ഭരണവുമാണ് കെകെ ഷൈലജയുടെ ഇമേജ്.
ഇതേസമയം പിണറായി വിജയനെക്കാള്‍ ഷൈലജ സ്വീകാര്യയാകുന്നതായി കണ്ടതോടെ ഷൈലജയെ കോവിഡ് അവലോക പത്രസമ്മേളനങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും നിന്നുവരെ പിണറായി ഒഴിവാക്കുകയോ നിശബ്ദയാക്കുകയോ ചെയ്തിരുന്നു. ഷൈലജ ഓവര്‍സ്മാര്‍ട്ടായാല്‍ അപകടം എന്ന് തിരിച്ചറിഞ്ഞ പിണറായി ഇക്കാലത്ത് തനിച്ചാണ് കോവിഡ് അവലോകന ത്രസമ്മേളനങ്ങള്‍ നടത്തിവരുന്നത്. ഷൈലജ അധ്വാനിക്കുകയും പിണറായി പേരെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് എക്കാലത്തും ആവര്‍ത്തിച്ചുപോന്നത്. .
സിഎം രവീന്ദ്രനും മുഖ്യമന്ത്രിയുടെ ഒരു നിര വിശ്വസ്തരും വൈകാതെ അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ വന്‍ പ്രതിസന്ധിയാകും സിപിഎം നേരിടേണ്ടിവരിക. എങ്ങനെയും സര്‍ക്കാരിന്റെ ഭരണകാലാവധി പൂര്‍ത്തിയാക്കാന്‍ മാത്രമായിരിക്കും പിണറായി വിജയന്റെ വിധി.
പാര്‍ട്ടിയുടെ ആസ്തിയും അസ്തിത്വവും തരിപ്പണമായ സാഹചര്യത്തില്‍ സിപിഎം പുതിയ നേതൃപരീക്ഷണത്തിന് നിര്‍ബന്ധിതമായേക്കാം. തോമസ് ഐസക് കിഫ്ബി നിര്‍മാണങ്ങളുടെ ബഹുനിലകളില്‍ നിന്നു നിലംപൊത്തി വീണു പരിക്കേറ്റിരിക്കെ ഷൈലജയല്ലാതെ മറ്റൊരു തിളക്കമുള്ള മന്ത്രിയും സിപിഎം നിരയിലില്ല. എന്നാല്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക തലങ്ങളില്‍ ഷൈലജ ഒരു അധികാര സ്വാധീന ശക്തിയല്ല എന്നതാണ് പരിമിതി. എന്തായാലും പുതിയൊരു ഗ്രൂപ്പ് രാഷ്ട്രീയ ധ്രൂവീകരണം സിപിഎമ്മില്‍ സംജാതമാവുകയാണ്.
"
https://www.facebook.com/Malayalivartha

























