ആലപ്പുഴയിലെ ചുമരുകളിൽ നോക്കുന്നവർ ആദ്യമൊന്നു അമ്പരക്കും; ഇത് ഏത് ഭാഷയാണ് എന്ന അമ്പരപ്പ്; ഗുജറാത്തി ഭാഷയിലും ചുവരെഴുത്തുകൾ; കാരണം ഇതാണ്

ആലപ്പുഴയിലെ ചുമരുകളിൽ നോക്കുന്നവർ ആദ്യമൊന്നു അമ്പരക്കും .ഇത് ഏത് ഭാഷയാണ് എന്ന അമ്പരപ്പ് .കൂടാതെ ജില്ല മാറി പോയോ എന്ന സംശയവും .എന്നാൽ ഒന്നും സംശയിക്കണ്ട .സംഭവം ഇതാണ്. ആലപ്പുഴയില്‍ മലയാളത്തോടൊപ്പം തന്നെ ഗുജറാത്തി ഭാഷയിലും ചുവരുകള്‍ നിറഞ്ഞിരിക്കുന്നു .നഗരസഭയിലെ നൂറോളം ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ട് വോട്ടുതേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു നഗരസഭ 45ാം വാര്‍ഡില്‍ (സിവ്യൂ) കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. റീഗോ രാജുവാണ് അവരുടെ ഭാഷയില്‍ ചുവരെഴുതിയത്. 'കൃപാ കരീനേ അഡ്വക്കറ്റ് റീഗോ രാജുനേ തമാരാ കൗണ്‍സിലര്‍ തരീക്കേ ചൂനാടോ' എന്നാണ് ഗുജറാത്തി ഭാഷയില്‍ ഇതിൽ എഴുതിയിരിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ കുടിയേറ്റ സമൂഹമാണ് ആലപ്പുഴയിലെ ഗുജറാത്തികള്‍. വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരായ ഇവര്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വോട്ടര്‍മാരാണ്. മലയാളത്തില്‍ ചുവരെഴുതിയാല്‍ പണിപാളുമെന്ന തിരിച്ചറിവില്‍ ഇതേ മാതൃക പിന്തുടരാനാണ് എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികൾ തീരുമാനിച്ചിരിക്കുന്നത് . നഗരത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം ഗുജറാത്തി സ്ട്രീറ്റ് എന്നാണ് അറിയപ്പെടുന്നത്. ജൈനരും വൈഷ്ണവരുമായി 25ലധികം ഗുജറാത്തി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ഥി ജനതാദള്‍-എസിലെ എ. നിസാര്‍ അഹമ്മദും ബി.ജെ.പിയിലെ വിശ്വവിജയ്പാലുമാണ് ഇവിടെ മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha