സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു; ജ്യോത്സ്‌ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു

തദ്ദേശ തിരെഞ്ഞെടുപ്പിൽ മത്സരം കടുക്കുകയാണ് എന്ന് തന്നെയാണ് പറയാം .ഓരോ സ്ഥാനാർത്ഥികളും മത്സരച്ചൂടിൽ ആണ്.നിലവിലെ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ഈ തിരഞ്ഞെടുപ്പിന് വളരെയധികം പ്രാധാന്യം ഉണ്ട് .പ്രധനപാർട്ടികൾക്ക് പുറമെ പലയിടങ്ങളിലും സ്വതന്ത്രന്മാരും കരുത്തുകാണിക്കാൻ ഇറങ്ങിയിട്ടുണ്ട് .കേരളത്തിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പിന്റെ ചൂട് കനത്തുതുടങ്ങി .ഈ സാഹചര്യങ്ങളിൽ പലയിടത്തും വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള .ഏവരും ഉറ്റുനോക്കുന്ന സ്ഥാനാർത്ഥികളും മത്സരത്തിന് ഇറങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ് .അതുകൊണ്ട് അവിടങ്ങളിലെ മത്സര ചൂടിന് ഇരട്ടി ആവേശം തന്നെയാണ് .ചിലർക്ക് വിജയം അഭിമാനപോരാട്ടമാണ് മറ്റുചിലർക്ക് വിജയം അതിജീവനവും .അത്തരത്തിൽ ഒരു മത്സരം നടക്കുന്ന ഇടമുണ്ട് .
സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട് വിട്ട് പോവേണ്ടിവരികയും ചെയ്ത ജ്യോത്സ്‌ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായാണ് ജ്യോത്സ്‌ന മത്സരിക്കുന്നത്. 'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ഉദ്ദേശത്തോടെയാണ് മത്സരിക്കാന്‍ ഇറങ്ങിയത്, താന്‍ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാവരുത്.' തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചല്ല പൊതുരംഗത്ത് തുടരുന്നതെന്നും ജ്യോത്സ്‌ന പറഞ്ഞു.
അയല്‍വാസികള്‍ തമ്മിലുള്ള വഴക്ക് ആക്രമണത്തില്‍ കാലശിച്ചതിനെ തുടര്‍ന്നാണ് കോടഞ്ചേരി തേനംകുഴിയില്‍ ജ്യോത്സ്‌ന ജോസിന് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. 2018 ജനുവരി 28നായിരുന്നു സംഭവം. അക്രമത്തിനിടയ്ക്ക് നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണി മൂലം വീട് വിട്ട് താമസിക്കുകയായിരുന്നു ജ്യോത്സ്‌നയും ഭര്‍ത്താവ് സിബിയും. സ്വന്തം വീട്ടില്‍ നിന്ന് 40 കി.മീ ദൂരെ വാടകവീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വികെ ഹസീനയും യുഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ചന്ദ്രനുമാണ് കൂരാച്ചുണ്ടില്‍ മത്സര രംഗത്തുള്ള മറ്റുള്ളവര്‍.
ഇവിടെ ഈ തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യം ഉണ്ട് .ആക്രമണത്തിൽ സ്വന്തം കുഞ്ഞിനെ നഷ്ട്ടപ്പെട്ട ഒരു അമ്മയുടെ പോരാട്ടത്തിനപ്പുറം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന ജ്യോത്സ്‌ന ജോസിന് ഈ തിരെഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ടതാകുന്നു .
https://www.facebook.com/Malayalivartha