മണിമണിയായി പുറത്ത്... പാവപ്പെട്ട സഖാക്കള്‍ ജോലിയില്ലാതെ തെക്ക് വടക്ക് നടക്കുമ്പോള്‍ പത്താംക്ലാസും ഗുസ്തിയുമുള്ള സ്വപ്ന സുരേഷിനെ നിയമിച്ചത് 3.18 ലക്ഷം ചെലവില്‍; ഇത്രയേറെ തുക വാങ്ങുന്ന സ്വപ്ന ചെയ്യേണ്ട ജോലി കണ്ട് സകലര്‍ക്കും അമ്പരപ്പ്

സ്വപ്ന പത്താം ക്ലാസ് ജയിച്ചിട്ടുണ്ടോയെന്ന സംശയം സ്വന്തം പൊന്നാങ്ങള തന്നെയാണ് വെളിപ്പെടുത്തിയത്. വീട്ടുകാര്‍ക്ക് സംശയമുണ്ടെങ്കില്‍ നാട്ടുകാരുടെ സംശയം പറയണോ. ഇവിടെ വലിയ പ്രൊഫഷണല്‍ ഡിഗ്രിയുള്ളവന് ജോലിയില്ല. ജോലി കിട്ടിയാല്‍ തന്നെ പരമാവധി 15,000 രൂപ കിട്ടിയാല്‍ ഭാഗ്യം. ആ സമയത്താണ് 3.18 ലക്ഷം രൂപ ശമ്പളം കിട്ടുന്നത്. ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാള്‍ കൂടുതല്‍ ചെലവിലാണ് പിഡബ്ല്യുസി വഴി സ്വപ്ന സുരേഷിനെ നിയമിച്ചത്. എന്തൊക്കെ ആവശ്യങ്ങള്‍ക്കെന്ന ചോദ്യത്തിന് കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) സര്‍ക്കാരിനു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ പുറത്ത് വനനിരിക്കുന്നത്.
കോവളത്തു ജനുവരിയില്‍ നടന്ന സ്‌പേസ് കോണ്‍ക്ലേവിന്റെ സംഘാടനമായിരുന്നു പ്രധാന ചുമതല. ചടങ്ങു നടത്താനുള്ള ഹോട്ടല്‍ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സര്‍വീസ് ഏകോപിപ്പിക്കല്‍, എയര്‍ ടിക്കറ്റ് ബുക്കിങ്, അതിഥികള്‍ക്കു സമ്മാനപ്പൊതികള്‍, ഷാള്‍, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക... മറ്റു ദിവസങ്ങളില്‍ ദൈനംദിന ജോലികളില്‍ സ്‌പേസ് പാര്‍ക്കിന്റെ സ്‌പെഷല്‍ ഓഫിസറെ സഹായിച്ചതായും കെഎസ്‌ഐടിഐഎല്‍ പറയുന്നു. സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനു വേണ്ടി കെഎസ്‌ഐടിഐഎല്‍ പിഡബ്ല്യുസിക്ക് നല്‍കിയിരുന്നത് ജിഎസ്ടി ഉള്‍പ്പടെ 3.18 ലക്ഷമാണ്. സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയുടെ സേവനത്തിനും മാര്‍ക്കറ്റ് റിപ്പോര്‍ട്ട് തയാറാക്കിയതിനും നല്‍കിയത് 26.29 ലക്ഷം രൂപയും.
സര്‍ക്കാര്‍ നല്‍കുന്ന 3.18 ലക്ഷത്തില്‍ 48,000 രൂപ ജിഎസ്ടിയാണ്. ബാക്കി 2.7 ലക്ഷത്തില്‍ 1.44 ലക്ഷമാണ് ഇടനില ഏജന്‍സിയായ വിഷന്‍ ടെക്‌നോളജിക്കു പിഡബ്ല്യുസി നല്‍കിയിരുന്നത്. അതില്‍ 1.1 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമാണ്. ബാക്കി 34,000 രൂപ വിഷന്‍ ടെക്‌നോളജിയുടെ കമ്മിഷന്‍.
ഈ റിപ്പോര്‍ട്ട് പി.ഡബ്‌ളിയു.സി നല്‍കിയതോടെ കമ്പനിക്കെതിരായും സര്‍ക്കാരിന് നടപടി സ്വീകരിക്കേണ്ടി വന്നു. സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പി.ഡബ്‌ളിയു.സി. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. നേരത്തെ ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ്, സ്വപ്നയുടെ നിയമന വിവാദം പരാമര്‍ശിക്കാതെ കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വിഭാഗത്തില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ്.
യോഗ്യതയില്ലാത്തയാളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി എന്നിവ ചൂണ്ടിക്കാട്ടിയുള്ള വിലക്കോടെകെ ഫോണ്‍, സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതികളില്‍ നിന്ന് കൂപ്പേഴ്‌സ് പുറത്താകും. മൂന്ന് ഐ.ടി പദ്ധതികളില്‍ നിന്ന് ഒഴിവാക്കുന്നതായാണ് നവംബര്‍ 27ന് ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഇതില്‍ കെ ഫോണുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കരാര്‍ ഇന്നലെ അവസാനിച്ചു. ഇത് പുതുക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് വന്ന വഴിസ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്ന ആക്ഷേപത്തിനിടയാക്കിയത് പി.ഡബ്‌ളിയു.സി അവരെ സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപറേഷന്‍സ് മാനേജരായി നിയമിച്ചതാണ്. സ്വപ്നയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ജൂലായില്‍ത്തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. സ്വപ്ന അറസ്റ്റിലായതിനു പിന്നാലെ, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പി.ഡബ്‌ളിയു.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സ്വപ്നയെ എങ്ങനെയാണ് നിയമിച്ചതെന്നും, യോഗ്യത പരിശോധിച്ചത് എങ്ങനെയെന്നും കാണിച്ച് പി.ഡബ്ല്യു.സി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ,കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കാണിച്ച് ലീഗല്‍ നോട്ടീസും നല്‍കി. സ്വപ്നയുടെ നിയമനം വിഷന്‍ ടെക്‌നോളജി വഴിയായിരുന്നെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷന്‍ ടെക്‌നോളജിയാണെന്നുമായിരുന്നു കൂപ്പേഴ്‌സിന്റെ വിശദീകരണം. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ലോകത്തെ രണ്ടാമത്തെ വലിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനം. ആസ്ഥാനം ലണ്ടന്‍. 157 രാജ്യങ്ങളില്‍ 742 ഓഫീസുകളിലായി 2.76 ലക്ഷം ജീവനക്കാര്‍. ഇത്രയും പ്രബല സ്ഥാപനത്തിലാണ് സ്വപ്ന കളം നിറഞ്ഞത്.
"
https://www.facebook.com/Malayalivartha