ഇനി നാവ് പൊങ്ങില്ല... ഉറങ്ങിക്കിടക്കുന്ന പലതിനേയും വിളിച്ചുണര്‍ത്തി വിവാദം ഉണ്ടാക്കിയ ശേഷം പൊടി തട്ടിപ്പോകുന്ന തോമസ് ഐസക്കിന് എണ്ണിയെണ്ണി ഉത്തരം നല്‍കി മുഖ്യമന്ത്രി; ആരുടെ വട്ടാണ് കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധന എന്ന ചോദ്യത്തിന് മാരത്തോണ്‍ ഉത്തരം

ഇത്രയും ബുദ്ധിജീവിയായ തോമസ് ഐസക്കിന്റെ എടുത്തുചാട്ടം പാര്‍ട്ടിക്ക് തന്നെ ദോഷമായി മാറിയിരിക്കുകയാണ്. വെറുതേ കിടന്ന് ഉറങ്ങിയ സിഎജി റിപ്പോര്‍ട്ടിനെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ എടുത്തിട്ട് എല്ലാവരുടേയും അടിയും ഏറ്റുവാങ്ങി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന കള്ള പേരും സമ്പാദിച്ച് പിന്‍മാറി. അവസാനം ഇഡിയെ വിളിച്ചുവരുത്തിയത് മിച്ചം. അതുപോലെ തന്നെയാണ് കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയും. പരിശോധനയല്‍ ക്രമക്കേടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടതിന് പകരം ആരുടെ വട്ടെന്നാണ് ചോദിച്ചാണ് ഉറഞ്ഞ് തുള്ളിയത്. അത് പ്രതിപക്ഷം ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയാണ് വെട്ടിലായത്. വിജിലന്‍സിനെ തള്ളിപ്പറയുമോ ഐസക്കിനെ തള്ളിപ്പറയുമോ എന്നാണ് നോക്കിയത്. എന്നാല്‍ മുഖ്യമന്ത്രി തന്ത്രപരമായി വിജിലന്‍സ് റെയ്ഡ് സ്വാഭാവിക നടപടി എന്നാണ് വരുത്തിത്തീര്‍ത്തത്. അതോടെ ശരിക്കും വെട്ടിലായത് തോമസ് ഐസകും ആനത്തലവട്ടം ആനന്തനുമാണ്.
കെ.എസ്.എഫ്.ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയാല്‍ വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയച്ച ശേഷം പരിശോധന നടത്തും. അതാണ് കെ.എസ്.എഫ്.ഇയില്‍ നടന്നത്. ഇത്തരം പരിശോധനകള്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റ് ഏതെങ്കിലും അനുമതി ഇതിന് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനും മറ്റേതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥനും മിന്നല്‍ പരിശോധനയ്ക്ക് ശേഷം ജോയിന്റ് മഹസ്സര്‍ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച് ഇന്റേണല്‍ ഓഡിറ്റ്, വിജിലന്‍സ് അന്വേഷണം, വകുപ്പ് തല അന്വേഷണം എന്നിവ നടക്കും. സിസ്റ്റത്തിന്റെ വീഴ്ചയാണെങ്കില്‍ അത് പുനഃപരിശോധിക്കാനും ശുപാര്‍ശ നല്‍കും. ഇത് സാധാരണയായി നടക്കുന്ന നടപടിക്രമങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സ് നടത്തുന്ന ആദ്യത്തെ പരിശോധനയല്ല ഇത്. 2019ല്‍ വിവിധ വകുപ്പുകളില്‍ 18 പരിശോധനകള്‍ നടന്നു. 2020ല്‍ ഇതുവരെ ഏഴ് പരിശോധനകള്‍ നടന്നു. സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയയ്ക്കും. ഇതില്‍ നടപടി ആവശ്യമുള്ളതാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും, തിരുത്തലുകള്‍ വേണ്ടിടത്ത് അത് ചെയ്യുമെന്നും ഇതാണ് സാധാരണ നടപടിക്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോട്ടാര്‍ വാഹന വകുപ്പിലും, പൊലീസ് സ്‌റ്റേഷനുകളിലും, വനം വകുപ്പിന്റെ മര ഡിപ്പോകളിലും, ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ, വിദേശ മദ്യ ഔട്ട്‌ലെറ്റുകളില്‍, എയ്ഡഡ് സ്‌കൂളുകളില്‍, ആര്‍.ടി.ഒ ഓഫീസുകളില്‍, ലീഗല്‍ മെട്രോളജി ഓഫീസുകളില്‍, ചില്‍ഡ്രന്‍സ് ഹോം, മഹിളാ മന്ദിരങ്ങള്‍, പ്രതീക്ഷാ ഭവന്‍, ക്വാറികളില്‍, അതിര്‍ത്തികളിലെ എക്‌സൈസ് മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകളില്‍, പൊട്ടിപ്പൊളിഞ്ഞ പൊതുമരാമത്ത് വകുപ്പ് റോഡില്‍ തുടങ്ങി, ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വരെ വിവിധ വകുപ്പുകളിലായി സമാനമായ രീതിയില്‍ പരിശോധനകള്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ വിജിലന്‍സിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ തോമസ് ഐസക്കിനുള്ള ഉത്തരമായി. മാത്രമല്ല ഐസക്കിനേയും ആനന്ദനേയും തന്നേയും തെറ്റിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ശരിക്കും വട്ടു പിടിച്ചത് അത് കേട്ട നമുക്കാണ്.
"
https://www.facebook.com/Malayalivartha
























