സ്‌കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് മാല പൊട്ടിച്ചെടുക്കാന്‍ മോഷ്ടാക്കളുടെ ശ്രമം.... നിലവിളി കേട്ട് ഓടിയൊളിച്ച പ്രതികളില്‍ ഒരാള്‍ പിടിയില്‍

സ്‌കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് മാല പൊട്ടിച്ചെടുക്കാന്‍ മോഷ്ടാക്കളുടെ ശ്രമം.... നിലവിളി കേട്ട് ഓടിയൊളിച്ച പ്രതികളില്‍ ഒരാള്‍ പിടിയില്‍. പെരിങ്ങമ്മല ജവഹര്‍ കോളനിയില്‍ അന്‍സില്‍ (20) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താളിക്കുഴിയില്‍ വച്ചായിരുന്നു സംഭവം നടന്നത്.
മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ താളിക്കുഴിയില്‍ വച്ച് മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെട്ട മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പാങ്ങോട് പൊലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha