ഓയൂരില്‍ യുവതിയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്

ഓയൂര്‍ വാപ്പാലയില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ചത് അടിവയറ്റില്‍ ചവിട്ടേറ്റാണെന്ന് വളരെ വ്യക്തമായതോടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡിലായി. ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ദാസാണ് (36) പൂയപ്പള്ളി പാെലീസിന്റെ പിടിയിലായത്. അരുണിന്റെ ഭാര്യ ആശയുടെ (27) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സംഭവം പോലീസ് പറയുന്നതിങ്ങനെ... മരംവെട്ട് തൊഴിലാളിയായ അരുണ്‍ മദ്യപിച്ചെത്തി ആശയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.
ഒക്ടോബര്‍ 31ന് മദ്യപിച്ചെത്തിയ അരുണ്‍ ആശയുമായി വഴക്കിടുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു.ചവിട്ടേറ്റ് ആശയുടെ ബോധം നഷ്ടമായി. തുടര്‍ന്ന് കാെട്ടാരക്കര താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും പിന്നീട് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവംബര്‍ നാലിന് മരിച്ചു. അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ബന്ധുക്കള്‍ സംശയം പറഞ്ഞതോടെ അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് ഭാര്യയ്ക്ക് പരിക്കേറ്റതെന്നാണ് അരുണ്‍ ആശുപത്രിയില്‍ പറഞ്ഞത്. മക്കളായ അല്‍ബാന്റെയും അലന്റെയും അരുണ്‍ദാസിന്റെ അമ്മ എല്‍സി ദാസിന്റെയും മൊഴിയെടുത്തിരുന്നു. അരുണ്‍ ആശുപത്രിയില്‍ നല്‍കിയ വിവരത്തിലും വീട്ടുകാര്‍ നല്‍കിയ മൊഴിയിലും വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ഞായറാഴ്ചയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ ആശയുടെ ശരീരത്തില്‍ ഏഴ് മുറിവുകള്‍ കണ്ടെത്തിയെങ്കിലും മരണകാരണം അടിവയറ്റിലേറ്റ ചവിട്ടാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha