Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

വെള്ളി വീഴ്ത്താന്‍ വെള്ളിയാഴ്ച... സ്വര്‍ണക്കടത്ത് കേസില്‍ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിപുലമായ സൗകര്യങ്ങളൊരുക്കുന്നു; ഇന്ന് നോട്ടീസ് അയച്ച് വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിക്കും; നിര്‍ണായക തെളിവ് ലഭിച്ചാല്‍ കസ്റ്റഡിയിലെടുക്കാനും നീക്കം

01 DECEMBER 2020 09:47 AM IST
മലയാളി വാര്‍ത്ത

രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വരിഞ്ഞ് മുറുക്കാനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടിസ് നല്‍കുക.

രവീന്ദ്രനെ വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ആയിരിക്കും ചോദ്യം ചെയ്യുക. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
അതേസമയം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ ഹര്‍ജിയില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ശിവശങ്കറെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

അതേസമയം രവീന്ദ്രനെ ചോദ്യം ചെയ്യാനായി വിപുലമായ ഒരുക്കങ്ങളാണ് കൊച്ചി ഇഡി ആസ്ഥാനത്ത് നടത്തിയിരിക്കുന്നത്. തികച്ചും ശാസ്ത്രീയ മാര്‍ഗമായിരിക്കും ചോദ്യം ചെയ്യലില്‍ അവലംബിക്കുക. രവീന്ദ്രനെ ചോദ്യം ചെയ്യുന്ന മുഴുവനും വീഡിയോയില്‍ പകര്‍ത്തും. ഇത് ഇഡി ഉദ്യോഗസ്ഥര്‍ പലസ്ഥലങ്ങളിലിരുന്ന് വിലയിരുത്തും. എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ അതുവച്ച് വീണ്ടും ചോദ്യം ചെയ്യും. കള്ളം പറയിപ്പിച്ചു എന്ന് ഒഴിവാക്കാനായി അത്തരത്തിലായിരിക്കും ചോദ്യം ചെയ്യുക. മാത്രമല്ല ശിവശങ്കറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ശ്രമിക്കും. അതിനാല്‍ ശിവശങ്കറിന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് രവീന്ദ്രനെ ചോദ്യം ചെയ്യും.

വേണ്ടത്ര തെളിവ് ലഭിച്ചാല്‍ ശനിയും ഞായറും കോടതിയില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. അതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള കാര്യവും അസ്തമിക്കും. രവീന്ദ്രനുമായി ബിനാമി ഇടപാടുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡും ചോദ്യങ്ങളായി വരും.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ സംശയം. ജില്ലകളിലെ 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന്‍ ഓഹരി നിക്ഷേപം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസങ്ങളിലായി ഇഡി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായാണ് വരുന്ന വാര്‍ത്തകള്‍.

വസ്ത്ര വ്യാപാര ശാലകള്‍, മൊബൈല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. 24 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്നാണ് സൂചന. ഇതോടെയാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് വീണ്ടും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.

രവീന്ദ്രന് വലിയ രീതിയില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യ ദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന. കോഴിക്കോട് യൂണിറ്റിന്റെ കണ്ടെത്തലുകള്‍ കൊച്ചിക്ക് കൈമാറി. ഇതുകൂടി വച്ചായിരിക്കും രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത്. എന്തുണ്ടാകുമെന്ന് വെള്ളിയാഴ്ചയറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (15 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (35 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (51 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (56 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends