മുഖ്യമന്ത്രിയുടെ തന്നിഷ്ടം ചോദ്യംചെയ്യപ്പെടുന്നു.... പിണറായി വിജയനെ വെല്ലുവിളിച്ച് എംഎ ബേബിയും ഐസക്കും കണ്ണൂര്‍ ലോബിക്കെതിരെ വെല്ലുവിളി

കണ്ണൂർ ലോബി തകർന്നു തുടങ്ങി.നാലര കൊല്ലം കൊണ്ട് ഒരു ഭരണത്തിലൂടെ ഒരു പ്രസ്ഥാനത്തിൻ്റെ ആണിക്കല്ല് പോലും ഇളകി കഴിഞ്ഞ സ്ഥിതിയിലായി. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി സ്വയം വിഗ്രഹമായി മാറിയ സഖാവിലൂടെ ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വൻ പതനം ഏറ്റുവാങ്ങാൻ പോകുന്നു. കോടിയേരിയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ തിരുത്താൻ കഴിയാതെ പഴി കേട്ട പാർട്ടി നേതൃത്വമാണ് വിയോജിപ്പ് പരസ്യമാക്കി രംഗതത് എത്തിയിരിക്കുന്നത്.
വിവാദങ്ങളിൽ കുളിച്ചു നിൽക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഇനിയും കൈയും കെട്ടി നോക്കിയിരിക്കാനാകില്ലെന്ന നിലപാടിലാണ് സി പി എം നേതാക്കൾ 'ചില കാര്യങ്ങൾ ഒന്നും പറഞ്ഞാൽ തനിക്കും കേൾക്കുന്നവർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരാൾ ഇപ്പോൾ - മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിക്കാനായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.പോലീസ് നിയമ ഭേദഗതിയെ ചോദ്യം ചെയ്താണ് എം - എ- ബേബി രംഗത്ത് എത്തിയിരിക്കുന്നത്.ബേബി സഖാവ് മൂർച്ചയേറിയ ഭാഷയുമായി രംഗത്ത് വന്നിട്ടുണ്ട്. അവസാനം വരെയും ഇങ്ങനെ തന്നെ നിന്നാൽ മതി.എന്നാൽ പാർട്ടി സെക്രട്ടറി വിജയരാഘവൻ തീവ്രത കുറഞ്ഞ ഒരു പ്രതികരണവുമായിട്ടാണ് രംഗത്ത് വന്നത്.
അദ് ദേഹത്തിന് തീവ്രത കൂട്ടാൻ പറ്റില്ലല്ലോ. അതു കൊണ്ടല്ലേ അങ്ങനെ ഇരിക്കുന്നത്. അദ് ദേഹം ഇപ്പോൾ ഇരട്ടപദവിയിലാണല്ലോ? പിണറായി സർക്കാരിൻ്റെ കഴിഞ്ഞ നാല് കൊല്ലം പതിവില്ലാതിരുന്ന പലതും സി പി എമ്മിൽ ഇപ്പോൾ നടക്കുന്നുണ്ട്. വിജിലൻസ് കെ എസ് എഫ് ഇ വിവാദത്തിൽ ഐസക്ക് വിജിലൻസിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ തുറന്നടിച്ച് മുതിർന്ന നേതാവ് ആനത്തലവട്ടവും രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷവും പാർട്ടിയും ഭരണവും പാർട്ടിയും കേന്ദ്രീകരിക്കപ്പെട്ടത് ക്ലിഫ് ഹൗസിൽ ആയിരുന്നു.മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ പാർട്ടി പിന്തുണച്ച് വന്നിരുന്നു.
കെ.എസ്എഫ്ഇ - വിജിലൻസ് വിവാദത്തിൽ ആഭ്യന്തര വകുപ്പും ധനവകുപ്പും നേർക്കുനേർ വരുമ്പോൾ പാർട്ടിയിൽ ഐസക്കിനാണ് പിന്തുണ കൂടുതൽ കിട്ടുന്നത്.ഉപദേശകൻ്റെ വഴിയിലൂടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിനുളള നീക്കമായിരുന്നു റെയ്ഡ്.സർക്കാരിൻ്റെ നിർണായക നീക്കങ്ങളും തീരുമാനങ്ങളും പാർട്ടിയറിയാതെ ഇനി വേണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് നേതാക്കളുടെ പരസ്യ വിമർശനങ്ങൾ 'സ്പ്രിൽ ക്ലർ വിവാദം മുതൽ മുഖ്യമന്ത്രിക്ക് ഓരോ തവണ ചുവടുകൾ പിഴക്കുമ്പോഴും മിണ്ടാതിരുന്ന പാർട്ടി നേതൃത്വം നേതൃമാറ്റത്തോടെ സ്വരം കടുപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.കെ.എസ്-എഫ് - ഇ റെയ്ഡ് വിവാദം തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരായ ആയുധമായി മാറിയിരിക്കുകയാണ്. സർക്കാരിൻ്റെ പല പദ്ധതികളിലേക്കും അന്വേഷണം നീട്ടി വരിഞ്ഞുമുറക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ പകപോക്കന്നൊരോപിച്ച് ഇടതു മുന്നണി സമരം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ തന്നെ അന്വേഷണ ഏജൻസി രാഷ്ട്രീയ എതിരാളികൾക്ക് ആയുധ മിട്ടു കൊടുത്തതിലാണ് പാർട്ടിയിൽ അമർഷം തിളച്ചുമറിയുന്നത്.
കെ.എസ്-എഫ്-ഇ-റെയ്ഡിനെപ്പറ്റി പാർട്ടി ചെയ്തിട്ടില്ലെന്നും ചർച്ചയക്ക് ശേഷം അഭിപ്രായം പറയാമെന്നുമാണ് സെക്രട്ടറി വിജയരാഘവൻ പറയുന്നത്.അതായത് എന്തു പറയണമെന്നുള്ള വിവരം സഖാവ് പിണറായി വിജയരാഘവന് നൽകും. അപ്പോൾ അദ്ദേഹം വിശദീകരണം നൽകും.
എല്ലാ വിഗ്രഹങ്ങളുംഒരു സമയത്ത് ചോദ്യം ചെയ്യപ്പെടും അല്ലെങ്കിൽ തകർന്ന് വീഴും. കണ്ണൂർ വിഗ്രഹമാണ് തകർന്നു വീഴാൻ പോകുന്നത്. തൃശൂരിനെ ഇപ്പുറത്തേക്ക് ആരെയും വളരാൻ അനുവദിക്കാതെ ഇരുന്ന പ്രസ്ഥാനത്തിൻ്റെ കണ്ണൂരുളള വേരുകൾക്ക് ഇളക്കം തട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha