ഉപദേഷ്ടാക്കള്‍ തകര്‍ത്ത കേരളം... രമണ്‍ ശ്രീവാസ്തവ കേരള മുഖ്യമന്ത്രി? പിണറായിയെ ഉപദേശികള്‍ വിഴുങ്ങി

ഒരു ഉപദേശി ഉണ്ടാക്കുന്ന ഊരാക്കുടുക്കുകൾ ചില്ലറയല്ല. വിവാദമുയർത്തിയ പോലീസ് നിയമ ഭേദഗതി, വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ യുഎപിഎ, കെ എസ് -എഫ്-ഇ-റെയ്ഡ് ഇങ്ങനെ പല വിവാദ തീരുമാനങ്ങളുടെയും പിന്നിൽ രമൺ ശ്രീവാസ്തവ എന്ന ഉപദേശിയുടെ പങ്ക് വളരെ വ്യക്തമാണ്. ഇദ്ദേഹം ഉപദേശകനായതിനു ശേഷം നാല് വർഷത്തിനിടെ അനേകം തവണയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് വിവാദങ്ങളിൽ തലയിട്ടേണ്ടി വന്നത്.
കരുണാകരൻ്റെ വിശ്വസ്തനായിരുന്ന രമൺ ശ്രീവാസ്തവ ചാരക്കേസിൽ പ്രതിയായതും രക്ഷപ്പെട്ടതും നമ്മൾക്കറിയാവുന്ന ചരിത്രമാണ്. അന്ന് ശ്രീവാസ്തവയെ രാജ്യദ്രോഹി എന്ന് വിളിച്ചവരാണ് ഇന്ന് അദ് ദേഹത്തെ പാലൂട്ടി വളർത്തുന്നത്. അന്നേ ശ്രീവാസ്തവ തീർച്ചപ്പെടുത്തിയതായിരിക്കാം സി പി എം ന് പണി കൊടുക്കണമെന്ന് .അതാണല്ലോ ഇപ്പോൾ ശ്രീവാസ്തവയിൽ നിന്ന് സി പി എം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന് പോലീസ് തലവേദന സൃഷ്ടിക്കുന്നുവെന്ന പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അതിന് പരിഹാരമായി ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു പോലീസ് ഉപദേഷ്ടാവായി ശ്രീവാസ്തവ യുടെ നിയമനം. സി പി എമ്മിനോട് അനുഭാവപൂർവ്വം ഇടപെട്ട മുൻ ഡിജിപിമാരെയെല്ലാം അവഗണിച്ചായിരുന്നു ഇത്. എന്നാൽ ഉപദേശകനായോ അതോ എൽ ഡി എഫ് സർക്കാരിൻ്റെ അന്തകനായി മാറിയോ എന്നാണ് സംശയം പോലീസ് ഉപദേഷ്ടാവാകുന്നതിന് മുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് ഇരുന്ന രമൺ ശ്രീവാസ്തവ ആസ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലൻസ് റെയ്ഡ് എന്നാണ് തോമസ് ഐസക് തുറന്നടിച്ചത്.
കിഫ് ബി യിൽ വൻ അഴിമതിയാണെന്ന സിഎജി റിപ്പോർട്ട് വെച്ച് പ്രതിപക്ഷം തോമസ് ഐസക്കിനെ സംശയിക്കുന്ന സാഹചര്യം നിലവിലുണ്ട് ഇത്തരം അപകടങ്ങൾ മുന്നിൽ നിൽക്കുമ്പോൾ സർക്കാരിനെ നിരന്തരം വിവാദത്തിലാക്കുന്ന നടപടികൾക്ക് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണെന്ന ആക്ഷേപം ശക്തമാണ്.ഇ.എം എ സോ നായനാരോ ഭരിച്ചപ്പോൾ പാർട്ടിക്ക് ഇങ്ങനെയൊരു ഭീഷണിയുണ്ടായിരുന്നില്ല. അടുത്തൂൺ പറ്റിപ്പിരിഞ്ഞ ഒരാളെ ആസ്ഥാനത്തേക്ക് കൊണ്ടു വന്നാൽ ഇങ്ങനെയൊക്കെ സംഭവിച്ച് എന്നിരിക്കും പല സ്വകാര്യ കമ്പനിക്കാരും നാട്ടുകാരുടെ ചിട്ടിപ്പണവുമായി മുങ്ങുമ്പോൾ കൈയ്യിലുള്ള കാശ് സുരക്ഷിതമായി ഇറക്കുന്നതിന് കേരളത്തിൽ പറ്റിയ ഇടം കെ.എസ്.എഫ് - ഇ തന്നെയാണ്.
1967-ലാണ് ഇ-എം-എസ്.മന്ത്രിസഭയാണ് ചിട്ടി സർക്കാരിന് നടത്താം എന്ന നയം പ്രഖ്യാപിച്ചത്.KSFEനിലവിൽ വന്നത് 1969 നവംബർ ആണ്.ഇന്നിപ്പോൾ KS FEവൻ പ്രസ്ഥാനമായി മാറി. ആരെയും പറ്റിച്ചിട്ടില്ല' ഇങ്ങനെയൊരു സ്ഥാപനത്തെ തകർക്കനാണ് പിണറായിയുടെ വിശ്വസ്തൻ്റെ ശ്രമം. മുഖ്യമന്ത്രി അറിഞ്ഞിട്ടല്ല ഈ കലാ പരിപാടി നടന്ന തെങ്കിൽ, പിന്നെ നമ്മൾക്ക് മനസ്സിലാക്കാൻ കഴിയുന്നത് മുഖ്യമന്ത്രിയുടെ പിടിവിട്ടു എന്നാണ്. പാർട്ടിയ്ക്കും ഉപദേശിയുടെ മേലോ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ കണ്ണില്ലാതായി പോയി. ഇവിടെ മുഖ്യൻ്റെ പ്രതിഛായ ഇടിയുക തന്നെയാണ്.
പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ പക്ഷിമൃഗാദികൾക്ക് കഴിയും. ഭരണകൂടത്തിന് എതിരെ ഉദ്യോഗസ്ഥർ തിരിയുന്നു. പാർട്ടിയക്ക് ഒന്നും മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല. സി.പി.എമ്മിൽ ഒരു നേതാവും ഒരു ശബ്ദവും മാത്രമേ ഉള്ളോ? അടുത്ത നിര ഉണരേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
" fhttps://www.facebook.com/Malayalivartha
























