തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വോട്ടർമാരെ നേരിട്ട് കാണാൻ ഇറങ്ങി സുരേഷ് ഗോപി; തൊടാനുള്ള ശ്രമത്തെ സ്നേഹപൂർവം വിലക്കിയെങ്കിലും എത്തിവലിഞ്ഞ് ഒരാൾ ദേഹത്ത് തൊട്ടു; പിന്നെ സംഭവിച്ചത്! ഞെട്ടിച്ച് സൂപ്പർ താരം

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പലയിടത്തും പോകുകയും ആളുകളെ കാണുകയും ചെയ്യുന്ന കാലമാണിപ്പോൾ. തൊഴിലുറപ്പ് പണിയുമായി നിന്ന തൊഴിലാളികളുടെ അടുത്തേക്ക് ബിജെപി സ്ഥാനാർഥി എത്തി. എന്നാൽ അദ്ദേഹത്തിനൊപ്പം വന്നവരിൽ കണ്ട ആ മുഖം പലർക്കും ഓർമയുള്ളതായിരുന്നു. മാസ്ക്കും വച്ച് കണ്ണടയും അണിഞ്ഞ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ എത്തിയത് സുരേഷ് ഗോപി. പിന്നെ വോട്ടര്മാർക്ക് അതിശയം ആയിരുന്നു . വെയിലിൽ നിൽക്കുന്ന സൂപ്പർതാരത്തെ കണ്ടപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾക്ക് സങ്കടമായി. ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്ന് അവർ അഭ്യർത്ഥിച്ചു . എന്നാൽ താരത്തിന്റെ മറുപടി ഞെട്ടിച്ചു . ‘ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്–’ സുരേഷ് ഗോപിയുടെ വക ഉപദേശം .‘കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ’ എന്ന അടുത്ത ആവശ്യം ഉയർന്നു . അഭ്യർത്ഥന മാനിച്ച് അദ്ദേഹം കണ്ണട ഊരി മാറ്റി.
എങ്കിലും കോവിഡ് സുരക്ഷ കരുതി മാസ്ക് മാറ്റില്ലെന്നായി സുരേഷ് ഗോപി. അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ചെങ്കിലും സുരേഷ് ഗോപിക്ക് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു ‘ഈ നിൽക്കുന്ന ഗോപൻ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണം എന്നായിരുന്നു . അതിനിടയിൽ തൊടാനുള്ള ശ്രമമായി എല്ലാവരും .എന്നാൽ ആ ശ്രമത്തെ സ്നേഹപൂർവം വിലക്കി. അപ്പോഴായിരുന്നു ഒരാൾ എത്തിവലിഞ്ഞ് തൊട്ടത് .ഉടനെ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം’– എന്നു നയത്തിൽ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി. അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തിൽ കണ്ട നാടൻ ചീര തനിക്ക് എത്തിച്ചു നൽകണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാനാണ് സൂപ്പർസ്റ്റാർ പരിവേഷത്തോടെ തന്നെ സുരേഷ് ഗോപി എംപി ആലപ്പുഴ ജില്ലയിലെത്തിയത്.
മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാനാണ് ഇന്നലെ അദ്ദേഹമെത്തിയത്. കണ്ടിയൂരിലെ പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ സുരേഷ് ഗോപിയുടെ അടുക്കലേക്ക് കുട്ടിക്കൂട്ടം ഓടിയെത്തി. അൽപം അകലം പാലിച്ച് അഭിവാദ്യം ചെയ്തപ്പോൾ കുട്ടികളുടെ ആവശ്യമെത്തി– ‘സർ, ഓട്ടോഗ്രാഫ് വേണം–’ നീട്ടിപ്പിടിച്ച പുസ്തകവും പേനയും തൊടാതെ സുരേഷ് ഗോപി കുഞ്ഞ് ആരാധകർക്ക് ഉപദേശം നൽകി – ‘കോവിഡ് ആണ്. ആരിൽ നിന്നും ഒന്നും വാങ്ങുകയും സ്പർശിക്കുകയും ചെയ്യരുത്!’ ഓട്ടോഗ്രാഫ് കിട്ടാതെ നിരാശരായെങ്കിലും സൂപ്പർതാരത്തെ അടുത്തു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ. ചെട്ടികുളങ്ങര പഞ്ചായത്ത് വികസന രേഖ പ്രകാശനത്തിനാണ് 15–ാം വാർഡായ കൈത തെക്കിൽ സുരേഷ് ഗോപി എത്തിയത്. ടി.കെ.മാധവൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി വികസന രേഖ പ്രകാശനം ചെയ്തിറങ്ങിയ സുരേഷ് ഗോപിയുടെ അടുക്കലേക്ക് എൻഡിഎ സ്ഥാനാർഥി ജെ.അമൃത എത്തി. ഒപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു, 4 മാസം പ്രായമുള്ള മകൻ അദ്വിക് അരുൺ. കോവിഡ് നിയന്ത്രണമുള്ളതിനാൽ എടുക്കാനും ഓമനിക്കാനും ശ്രമിച്ചില്ലെങ്കിലും, കുഞ്ഞിനെ കണ്ടതിന്റെ സന്തോഷം സുരേഷ് ഗോപിയുടെ മുഖത്തു തെളിഞ്ഞു.
https://www.facebook.com/Malayalivartha