പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് മൂന്ന് തവണ, പിന്നാലെ യുവതിയെ പൂട്ടിട്ട് ഭർത്താവും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും; യുവതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...
പാലക്കാട് പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയ യുവതിയെ പോലീസ് പിടികൂടി. കോട്ടപ്പുറം കണ്യാര്‍കാവ് പൂവത്തിന്‍ചുവട്ടില്‍ ദിവ്യയെയാണ് (33) അറസ്റ്റ് ചെയ്തത്. ഇത്തവണത്തേതും ചേര്‍ത്ത് മൂന്നാംതവണയാണ് യുവതി കാമുകന്റെ കൂടെ ഒളിച്ചോടുന്നത്.
എന്നാൽ ഇപ്രാവശ്യം ചൈല്‍ഡ്ലൈനിന്റെ ഉള്‍പ്പടെ പരാതി പോലീസില്‍ ഉണ്ടായിരുന്നതിനാല്‍ യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണപുരം സിഐ കെഎം ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്.
ദിവ്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31 മുതലാണ് ദിവ്യയെ കാണാതായത്. അതിനുമുൻപും രണ്ടുതവണ ഇത്തരത്തില്‍ ദിവ്യയെ കാണാതായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ ഭാവി ആശങ്കയിലായതോടെ പഞ്ചായത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ ഭര്‍ത്താവും ദിവ്യയും ഒരുമിച്ചു ജീവിതം തുടരാന്‍ തന്നെ തീരുമാനിച്ചിരുന്നു. പിന്നീട് പ്രശ്നങ്ങളില്ലാതെ കുടുംബജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് ദിവ്യയെ മൂന്നാമതും കാണാതായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദിവ്യയെ ചൊവ്വാഴ്ച മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha