ചെലപ്പോ ശരിയാകും... തലസ്ഥാനം ബിജെപി പിടിക്കുമെന്ന പ്രചാരണം ശക്തമാക്കി ബിജെപി കുതിയ്ക്കുമ്പോള്‍ അതിന് തടയിടാനൊരുങ്ങി ഇരു മുന്നണികളും; എങ്ങനേയും ബിജെപി വരാതിരിക്കാന്‍ കളികളിറക്കുമ്പോള്‍ വി. മുരളീധരനും സുരേഷ് ഗോപിയും കളം നിറയുന്നു; നരേന്ദ്ര മോദിയുടെ വികസനം തിരുവനന്തപുരത്ത് ഒരുക്കാന്‍ കേന്ദ്രം

കേരളത്തില്‍ ബിജെപിയെ സംബന്ധിച്ച് ഏറ്റവുമധികം പ്രതീക്ഷയുള്ളതാണ് തിരുവനന്തപുരം കോര്‍പറേഷന്‍. കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്കാണ് ബിജെപിയ്ക്ക് തിരുവനന്തപുരം നഷ്ടമായത്. ആ സമയത്താണ് പ്രതിപക്ഷത്തിന്റെ കൂടെ സഹായത്തോടെ വികെ പ്രശാന്തിനെ മേയറാക്കി തിളങ്ങിയത്. ഒന്നാഞ്ഞ് പിടിച്ചാല്‍ തലസ്ഥാനം പിടിക്കാമെന്ന് തന്നെയാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. അത് മുന്‍കൂട്ടി കണ്ട് തന്നെയാണ് വിവി രാജേഷിനെ പൂജപ്പുരയില്‍ മത്സരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും സുരേഷ് ഗോപിയും തലസ്ഥാനത്ത് കളം നിറയുകയാണ്.
നരേന്ദ്രമോദിയുടെ വികസനം പൂര്‍ണ്ണമായും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്തണമെങ്കില്‍ എന്‍.ഡി.എക്ക് കോര്‍പ്പറേഷന്‍ ഭരണം ലഭിക്കണമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ദേശീയപാതയുടെ വികസനം, വിമാനത്താവള വികസനം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എന്നീ സാധ്യതകള്‍ ഉപയോഗിച്ചാല്‍ ദക്ഷിണേന്ത്യയുടെ തന്നെ മുഖച്ഛായ മാറ്റാന്‍ തിരുവനന്തപുരത്തിന് സാധിക്കുമെന്ന് എന്‍.ഡി.എ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഈ കാര്യത്തില്‍ മാതൃകയാണ്. ഒരു ലക്ഷം മാത്രം ജനസഖ്യയുള്ള പാലക്കാട് 5 കൊല്ലത്തിനിടെ 3500 വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചത്. 13 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വെറും 10,000 വീടാണ് പണിതത്. എന്‍.ഡി.എ ആയിരുന്നു ഭരിച്ചതെങ്കില്‍ കുറഞ്ഞത് 35,000 വീടുകളെങ്കിലും നിര്‍മ്മിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടിവെള്ളം തിരുവനന്തപുരത്ത് വലിയ പ്രശ്‌നമാണ്. എല്ലാവര്‍ക്കും കുടിവെള്ളം എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ജലശക്തി വകുപ്പ് രൂപീകരിച്ചു. പാലക്കാട് നഗരസഭയ്ക്ക് 6,500 വീടുകളില്‍ വെള്ളം എത്തിക്കാനും സാധിച്ചു. എന്നാല്‍ തിരുവനന്തപുരത്തിന്റെ സ്ഥിതി എന്താണ് ഇങ്ങനെയൊരു പദ്ധതിയെ പറ്റി തിരുവനന്തപുരത്തുകാര്‍ കേട്ടിട്ടുണ്ടോയെന്നും വി.മുരളീധരന്‍ ചോദിച്ചു.
30 വര്‍ഷത്തിനപ്പുറത്ത് 2050 ല്‍ പാലക്കാട് എന്താവണമെന്ന പഠനം നടത്തി അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നഗരസഭാ ഭരണകൂടമാണ് അവിടെയുള്ളത്. 2014ല്‍ ഒ.രാജഗോപാലിനെ വിജയിപ്പിച്ച് മോദി സര്‍ക്കാരിലെ പ്രതിനിധിയാക്കാനുള്ള ഒരു സുവര്‍ണാവസരം തിരുവനന്തപുരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തുകാര്‍ അന്ന് കബളിപ്പിക്കപ്പെട്ടു. ഇനിയും കബളിക്കപ്പെടാന്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറല്ല. വി.മുരളീധരന്‍ പറഞ്ഞു.
സിംഗപൂര്‍ ഹൈക്കമ്മീഷണര്‍ തിരുവനന്തപുരത്ത് നിക്ഷേപം നടത്താനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ വികസനമില്ലായ്മ കാരണം ഒന്നും നടന്നില്ല. വിദേശ നിക്ഷേപങ്ങളിലൂടെയുള്ള നിരവധി വികസന പദ്ധതികളാണ് വിമാനത്താവളത്തിന്റെ സൗകര്യമില്ലായ്മ കാരണം തലസ്ഥാനത്തിന് നഷ്ടമായത്. എന്നിട്ടും ഇടത്‌വലത് മുന്നണികള്‍ ഇപ്പോഴും വിമാനത്താവള വികസനത്തെ എതിര്‍ക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
അതേസമയം ബി.ജെ.പി തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയിക്കാതിരിക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ഗൂഢാലോചന നടത്തുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രചരണത്തിന്റെ രണ്ടാംഘട്ടത്തില്‍ യു.ഡി.എഫ് മിക്ക വാര്‍ഡുകളിലും പ്രചാരണത്തില്‍ പിന്നോക്കം പോയത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കരുതെന്ന് മുസ്ലിംലീഗും ഇപ്പോള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അതിന് വേണ്ടി കോണ്‍ഗ്രസിനെ സ്വാധീനിച്ച് ഇടതുപക്ഷത്തിനെ സഹായിക്കാനുള്ള ശ്രമം പല സ്ഥലത്തും തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കാതിരിക്കാന്‍ സി.പി.എമ്മിനെ വിജയിപ്പിക്കാന്‍ മലപ്പുറത്തെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇങ്ങനെ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ തലസ്ഥാനത്ത് തങ്ങുമ്പോള്‍ തിരുവനന്തപുരം ബിജെപി പിടിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha

























