Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ശ്രീലങ്കന്‍ തീരമടുത്ത ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത, കാറ്റിന്റെ തുടര്‍ന്നുള്ള ഗതി കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല

02 DECEMBER 2020 06:35 AM IST
മലയാളി വാര്‍ത്ത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തു. നാളെ ലങ്ക കടക്കുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങും. തന്മൂലം കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത. ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരി തീരത്തെത്തുമെന്നാണു നിഗമനം. അതിന്റെ സ്വാധീനം കേരളത്തിലുണ്ടാകുമെങ്കിലും കാറ്റിന്റെ തുടര്‍ന്നുള്ള ഗതി കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരിക്കും സ്വാധീനം കൂടുതല്‍. തെക്കന്‍ കേരളത്തിലും തമിഴ്‌നാട് തീരത്തും ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ രണ്ടാം ഘട്ടമായ യെലോ അലര്‍ട്ട് നല്‍കി. കാറ്റിന് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗമുണ്ടാകാം.

ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് നാളെയോടെ തമിഴ്‌നാട് തീരത്ത് എത്തുമെങ്കിലും ഗതിമാറി ദുര്‍ബലമാകാനും സാധ്യതയുണ്ടെന്ന് കരുതുന്നു.

കേരള തീരത്തു നിന്നു കടലില്‍ പോകുന്നതു പൂര്‍ണമായി നിരോധിച്ചു. കടലിലുള്ളവരോട് അടിയന്തരമായി തിരികെയെത്തണമെന്നു നിര്‍ദേശിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴയ്ക്കു സാധ്യത). ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴയ്ക്കു സാധ്യത).

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് (അതിതീവ്ര മഴയ്ക്കു സാധ്യത). കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നു മുതല്‍ സജ്ജീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദുരന്തസാധ്യതാ മേഖലയിലുള്ളവരെ മാറ്റിത്താമസിപ്പിക്കും. മഴ ശക്തിപ്പെട്ടാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യു, പൊലീസ്, തദ്ദേശ സ്ഥാപനങ്ങള്‍, അഗ്‌നിരക്ഷാ സേന എന്നിവയും ഫിഷറീസ്, ജലസേചന, വൈദ്യുതി വകുപ്പുകളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പോസ്റ്റുകളും ബോര്‍ഡുകളും സുരക്ഷിതമെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (14 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends