ശബരിമല പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം രണ്ടായിരമായി ഉയര്‍ത്തി.... ശനി ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരേയും അനുവദിക്കും, കോവിഡ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് തീര്‍ത്ഥാടകരുടെ എണ്ണം നിജപ്പെടുത്താന്‍ തീരുമാനിച്ചത്

ശബരിമലയിലെ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തി. തിങ്കള്‍ മുതല്‍ വെള്ളിവരെ 2,000 തീര്‍ത്ഥാടകരെയും ശനി ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരേയും അനുവദിക്കും. നിലവില്‍ ശബരിമലയില്‍ പ്രതിദിനം 1,000 തീര്‍ത്ഥാടകരെയാണ് അനുവദിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് തീര്‍ത്ഥാടകരുടെ എണ്ണം നിജപ്പെടുത്താന്‍ തീരുമാനിച്ചത്.
നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ച സാചര്യത്തിലാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ശബരിമലയില്‍ നേരത്തെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. കാട്ടുപാതയിലൂടെയുള്ള ശബരിമലയാത്ര നിരോധിച്ചിരുന്നെങ്കിലും മലയരയ വിഭാഗക്കാര്‍ക്ക് കാനന പാതയിലൂടെ എത്തി ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്ന്വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
https://www.facebook.com/Malayalivartha

























