താമസസ്ഥലത്തും ആശുപത്രിയിലും എത്തി ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തുന്ന നടപടികള്‍ക്ക് ഇന്നു തുടക്കമാകും, സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യം

സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി പ്രത്യേക വോട്ടര്‍മാര്‍ക്കായി താമസസ്ഥലത്തും ആശുപത്രിയിലും എത്തി ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തുന്ന നടപടികള്‍ക്ക് ഇന്നു തുടക്കമാകും. കോവിഡ് പോസിറ്റീവായവരും ക്വാറന്റീനില്‍ കഴിയുന്നവരുമാണു പ്രത്യേക വോട്ടര്‍മാര്‍. ഇവര്‍ക്കായി തപാല്‍ ബാലറ്റ് വിതരണം ചെയ്യാന്‍ ആയിരത്തി അഞ്ഞൂറോളം പോളിങ് ഉദ്യോഗസ്ഥരുടെ സംഘം പിപിഇ കിറ്റ് ഉള്‍പ്പെടെ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഇന്നുമുതല്‍ പുറപ്പെടും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിങ്ങനെ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന ജില്ലകളിലെ പ്രത്യേക വോട്ടര്‍മാരുടെ ആദ്യപട്ടികയില്‍ നവംബര്‍ 30 വരെ മുപ്പതിനായിരത്തോളം പേരാണ് ഇടംപിടിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ നിന്നാണു പ്രത്യേക വോട്ടര്‍മാരുടെ പട്ടിക തയാറാക്കുന്നത്. പട്ടിക 7നു വൈകിട്ടു 3 വരെ പുതുക്കും.
വോട്ടെടുപ്പിനു മുന്‍പു കോവിഡ് മുക്തരായാലും ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയാലും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക്് തപാല്‍ വോട്ടു മാത്രമേ ചെയ്യാനാകൂ. പോളിങ് ബൂത്തിലെ ഓഫിസര്‍മാരുടെ കൈവശമുള്ള പട്ടികയില്‍ ഇവരുടെ പേരുകള്‍ക്ക് നേരെ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കും എന്നതിനാല്‍ നേരിട്ടു ചെന്ന് വോട്ടു ചെയ്യാനാകില്ല. മറ്റു ജില്ലകളില്‍ ക്വാറന്റീനിലോ ചികിത്സയിലോ കഴിയുന്നവരുടെ പട്ടികയും വരുംദിവസങ്ങളില്‍ ആരോഗ്യവകുപ്പു കലക്ടര്‍മാര്‍ക്കു കൈമാറും. ഈ പട്ടികയിലുള്ളവര്‍ക്കു വരണാധികാരികള്‍ തപാല്‍ ബാലറ്റ് അയച്ചുകൊടുക്കും. അവര്‍ക്കു സമീപ പിഎച്ച്എസികളിലെ മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രത്തോടെ വോട്ടു രേഖപ്പെടുത്തി തിരികെ അയയ്ക്കാം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്നു പ്രത്യേക അപേക്ഷോഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രത്യേക തപാല്‍ ബാലറ്റിനായി അപേക്ഷിക്കേണ്ടത് സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോകുന്ന കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരുമാണ്. തപാല്‍ ബാലറ്റിനായി ഉദ്യോഗസ്ഥര്‍ ഫോം 15-ല്‍ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്.
എസ്എംഎസ് അല്ലെങ്കില്‍ ഫോണ്‍ മുഖേന കോവിഡ് പോസിറ്റീവായവരും ക്വാറന്റീനില്‍ കഴിയുന്നവരുമായ വോട്ടര്‍മാര്‍ക്കുള്ള പ്രത്യേക തപാല്‍ വോട്ട് വിതരണത്തിന്റെ സമയം അവരെ മുന്‍കൂട്ടി അറിയിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട സ്ഥാനാര്‍ഥികളെയും അറിയിക്കണം. സ്‌പെഷല്‍ പോളിങ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണു ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്. ബാലറ്റ് ലഭിക്കുമ്പോള്‍ തന്നെ വോട്ടു രേഖപ്പെടുത്തി പോളിങ് ടീമിനു കൈമാറാം. അല്ലെങ്കില്‍ തപാലിലൂടെയോ ആള്‍വശമോ വരണാധികാരിക്ക് എത്തിക്കാം.
തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായി തപാല്‍ ബാലറ്റ് വിതരണവും ഇന്നാരംഭിക്കും.
https://www.facebook.com/Malayalivartha

























