Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഇത് മറ്റവന്‍മാരുടെ പണിയാ... അനവസരത്തില്‍ സിഎജി റിപ്പോര്‍ട്ടെടുത്തിട്ട് വിവാദ ചര്‍ച്ച തുടങ്ങി വച്ച ധനമന്ത്രി തോമസ് ഐസക് കെഎസ്എഫ്ഇ വിവാദത്തോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; മുഖ്യമന്ത്രിയും സഹ മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയേറ്റും കുറ്റപ്പെടുത്തിയതോടെ തോമസ് ഐസക് മാളത്തിലൊളിച്ചു; ഇനി തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന ആശ്വാസത്തോടെ

02 DECEMBER 2020 08:13 AM IST
മലയാളി വാര്‍ത്ത

വെറുതേ കിടന്നുറങ്ങിയ സിഎജി റിപ്പോര്‍ട്ടിനെ അനവസരത്തില്‍ കൊണ്ടുവന്ന് പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയുണ്ടാക്കിയയാളാണ് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞ് കൈയ്യടി നേടാനാണ് ശ്രമിച്ചത്. എന്നാല്‍ ഇഡിയുടെ വരവ് നേരത്തെയാക്കുകയാണ് ചെയ്തത്. അവസാനം കെഎസ്എഫ്ഇ വിവാദം കൊണ്ട് വന്ന് മുഖ്യമന്ത്രിയെപ്പോലും മുള്‍ മുനയില്‍ നിര്‍ത്തി. അതോടെ പാര്‍ട്ടിയില്‍ പോലും ഒറ്റപ്പെട്ടു.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ പരസ്യമായി ശബ്ദിച്ച കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി ടി.എം.തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയും സിപിഎം നിര്‍ദാക്ഷിണ്യം തള്ളിയിരിക്കുകയാണ്. റെയ്ഡിനെതിരായ ഇവരുടെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇവരുടെ പേരുകള്‍ പരാമര്‍ശിക്കാതെയായിരുന്നു പത്രക്കുറിപ്പ്.

പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവമുണ്ട്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി തീരുമാനിക്കുകയോ ശുപാര്‍ശ നല്‍കുകയോ ചെയ്തിട്ടില്ലെന്നു നേതൃത്വം വ്യക്തമാക്കി.

ധനമന്ത്രിയുടെ വാദമുഖങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും തള്ളിയതിനു പിന്നാലെയാണു പാര്‍ട്ടിയും നിരാകരിച്ചത്. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ജി.സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഐസക്കിനെതിരെ പരസ്യവിമര്‍ശനം നടത്തി. അതോടെ ഐസക് ഒറ്റപ്പെട്ട നിലയിലായി.

മന്ത്രി, സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ജാഗ്രത ഐസക്കും ആനത്തലവട്ടവും കാണിച്ചില്ലെന്നു യോഗം വിലയിരുത്തി. ഇരുവരുടേതും വൈകാരിക പ്രതികരണമായിരുന്നു. വിമര്‍ശനങ്ങളെ ഇരുനേതാക്കളും ഉള്‍ക്കൊണ്ടെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.

അതേസമയം കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയെക്കുറിച്ചു താനും മുന്‍കൂട്ടി അറിഞ്ഞില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചു. പ്രാഥമിക പരിശോധന മാത്രമാണ് എന്നതിനാല്‍ അതിന്റെ ആവശ്യവുമില്ല.

ഐസക് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അറിഞ്ഞത്. വിശദാംശങ്ങള്‍ തേടിയപ്പോള്‍ വിജിലന്‍സിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഐസക് പ്രതികരിച്ചതില്‍ മുഖ്യമന്ത്രി ആശ്ചര്യം പ്രകടിപ്പിച്ചു.

പറയാനുള്ളതു തിരഞ്ഞെടുപ്പു കഴിഞ്ഞു പാര്‍ട്ടിയില്‍ പറഞ്ഞുകൊള്ളാമെന്നാണ് തോമസ് ഐസക് പറഞ്ഞത്. ഇനി അനാവശ്യ വിവാദത്തിനില്ല. എന്റെ പരസ്യ പ്രസ്താവന വലിയ വിവാദമാവുകയും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ വ്യത്യസ്തത ഉണ്ടെന്ന ധാരണ പരത്തുകയും ചെയ്തു. തിരഞ്ഞെടുപ്പു കാലത്ത് അതു സഹായകമല്ല.

പരസ്യ പ്രസ്താവനയ്‌ക്കെതിരായ പാര്‍ട്ടിയുടെ അഭിപ്രായം എഴുതിത്തന്നതല്ലേ. അതു ഞാനായിട്ട് എന്തിനു വ്യാഖ്യാനിക്കണം. ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം ഉപയോഗിച്ചു നിങ്ങള്‍ വ്യാഖ്യാനിച്ചോളൂ, എനിക്കു വിരോധമില്ല എന്നാണ് മന്ത്രി അവസാനം പറഞ്ഞത്. പാര്‍ട്ടിയും മന്ത്രിമാരും ഒറ്റക്കെട്ടോടെ തോമസ് ഐസക്കിനെ തള്ളിയതോടെ ആകെ നാണം കെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇനി ഇഡി നേരിട്ടെത്തിയാലും തോമസ് ഐസക് എടുത്ത് ചാടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (22 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (5 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends