സ്വര്‍ണക്കടത്തിലെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍....

സ്വര്‍ണക്കടത്തിലെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ പരിഗണനയ്ക്ക് വന്നപ്പോള്‍എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നതിനായി ഹര്‍ജി മാറ്റുകയായിരുന്നു. ശിവശങ്കറിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയെത്തും.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്തുമായോ കള്ളപ്പണം വെളിപ്പിക്കുന്നതുമായോ തനിക്ക് ബന്ധമുണ്ടെന്നതിന് തെളിവൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം.
https://www.facebook.com/Malayalivartha

























