ഭരണത്തിൽ കൂട്ടത്തല്ല്....യെച്ചൂരിയും ബേബിയും ഐസക്കും ചേർന്ന് പിണറായിയെ കുരുക്കും സുധാകരനെ കുരുക്കാൻ ഐസക്ക്

ഒരു സർക്കാർ അഴിമതിപ്പോരിൽ കൊമ്പുകോർത്ത് ഭരണത്തിലെ കൂട്ടുത്തരവാദിത്വം തകർക്കുന്നു. ലൈഫ്മിഷൻ അഴിമതിക്കേസിൽ സിബിഐയുടെ അന്വേഷണത്തിന് തടയിടുന്നതിനായി വിജിലൻസ് കേസെടുത്തു. ഫയലുകൾ പിടിച്ചെടുത്തു.ഇത് പോലുള്ള ഒരു നീക്കമാണോ കെ എസ് എഫ് ഇ യിൽ വിജിലൻസിനെ ഇറക്കിയതിന് പിന്നിൽ എന്ന സംശയം രൂക്ഷമാകുകയാണ്. വിജിലൻസ് റെയ്ഡിനെതിരെയുളള ഐസക്കിൻ്റെ പ്രതികരണങ്ങളും, ഏത് വട്ട നാണെന്നുള്ള ഐസക്കിൻ്റെ ചോദ്യവും ഉന്നം വയ്ക്കുന്നത് ആരെയാണെന്ന് വ്യക്തം.ഇത് മന്ത്രിസഭയിലെ തുറന്ന പോരാട്ടം തന്നെയാണ്.
കിഫ് ബി യുടെ കാര്യത്തിൽ ഒറ്റചങ്കന്മാരായി സിഎജിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും യുദ്ധം പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ധനമന്ത്രിയും വർഗശത്രുക്കളെപ്പോലെ പെരുമാറാനുളള കാരണം ദുരൂഹമായി അവശേഷിക്കുന്നു. ലൈഫ്മിഷൻ അഴിമതിക്കേസിൽ സിബിഐയുടെ അന്വേഷണത്തെ ചെറുക്കുന്നതിനായി വിജിലൻസ് കേസെടുത്തതും ജനങ്ങൾ കണ്ടതാണ്.ഇതുപോലുള്ള ഒരു നീക്കമാണോകെ - എസ് എഫ് ഇ യിൽ വിജിലൻസിനെ ഇറക്കിയതിന് പിന്നിലെന്ന സംശയം ബലപ്പെട്ടിരിക്കുന്നു 'എന്തായാലും ഐസക്കിൻ്റെ ത് സർക്കാരിനെതിരായ യുദ്ധപ്രഖ്യാപനം തന്നെയാണ്.
ഒടുവിൽ തോമസ് ഐസക്കിനെ പാർട്ടി തള്ളി. പരസ്യ പ്രസ്താവന നടത്തിയതിനും പാർട്ടി നോട്ടമിട്ടിരിക്കുകയാണ്. പക്ഷേ ഐസക് വിട്ടുകൊടുക്കുമോ?അദ് ദേഹത്തിന് കണ്ണൂർ സ്കൂളിൽ നിന്ന് വ്യത്യസ്തമായ ഒരു ബൗദ്ധിക തല മുണ്ടല്ലോ.അദ് ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞ് വെടി പൊട്ടിക്കും എന്നാണ് പറയുന്നത്. വിജിലൻസ് നടത്തിയത് റെയ്ഡ് അല്ല പ്രാഥമിക പരിശോധന എന്നാണ് പിണറായി സഖാവ് പറയുന്നത്. അപ്പോൾ ഇത് പ്രാഥമികം ആയിരുന്നു' ഇനി തുടരും എന്നല്ലേ അർത്ഥമാക്കേണ്ടത്? ഇതൊന്നും ഉപദേശിയുടെ ആസൂത്രണം അല്ല - സാധാരണം ആണ് എന്നാണ് സഖാവ് പറയുന്നത്. ഇത് കേൾക്കേണ്ട താമസം നമ്മുടെ സുധാകരൻ സഖാവും രംഗത്ത് എത്തി.
ഐസക്കിനോട് രണ്ടു വർത്തമാനം പറയാൻ നോക്കിയിരിക്കുകയയിരുന്ന സുധാകരൻ കവിഭാവനയിൽ നിന്ന് ഉണർന്നു '' ഇതിൽ അസ്വാഭാവികത ഇല്ലെന്നും ഇതെല്ലാം സാധാരണം എന്നും പറഞ്ഞ് ഐസക്കിനെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ ദുഷ്ടലാക്ക് ഇല്ലെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ സുധാകരൻ ഐസക്കിന് എതിരെ പറയുന്നതിൽ ദുഷ്ടലാക്ക് ഉണ്ടെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയും.
ഐസക്കിൻ്റെ പ്രതികരണത്തോടെ സാധാരണപരിശോധന അസാധാരണപരിശോധന ആയി. യെച്ചൂരി എം.എ - ബേബി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിയിൽ പിടിമുറക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഐസക്കും ഭാഗമാണോ എന്ന സംശയവും മറുപക്ഷത്ത് ഉണ്ട്. പാർട്ടിയാലും സർക്കാരിലും എതിർശബ്ദമില്ലാതിരുന്ന മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ് ഐസക്കിൻ്റെ തുറന്നു പറച്ചിൽ. ഇനി ഐസക്ക് നോക്കിയിരിക്കുന്നത് സുധാകരന് എതിരെയും വെടി പൊട്ടിക്കാനാണ്. എന്തായാലും പാർട്ടിയിൽ അലക്ക് നന്നായി തുടരുന്നുണ്ട്. എവിടെയെല്ലാം ചെളി തെറിക്കമെന്ന് വൈകാതെ അറിയാം
"https://www.facebook.com/Malayalivartha