ഒന്നാം തീയതികളിലും ഡ്രൈഡേകളിലും മദ്യം വിറ്റിരുന്ന ആള്‍ പിടിയിലായി, മദ്യം ആവശ്യപ്പെട്ട് ഇയാളെ സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യം വിറ്റതോടെയാണ് പിടിയിലായത്!

ഡ്രൈഡേയിലും അവധി ദിവസങ്ങളിലും ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ വീടുകളില്‍ മദ്യം എത്തിച്ചു നല്‍കിയിരുന്നയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഒന്നാം തീയതികളിലും ഡ്രൈഡേകളിലും മദ്യവില്‍പന നടത്തിയിരുന്ന ഇരുമ്പനം സ്വദേശി ആലികുഴിയില്‍ എ.പി. വില്‍സന്‍(51) ആണ് പിടിയിലായത്.
മദ്യം ആവശ്യപ്പെട്ട് ഇയാളെ സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് 600 രൂപക്ക് ഇയാള്‍ മദ്യം വിറ്റു. ഇതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ബവ്ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്തു ശേഖരിച്ചുവച്ച് വില്‍പന നടത്തുന്നതാണ് പതിവ്. 390 രൂപയുടെ ഒരു കുപ്പിമദ്യം 600 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. വളരെ അടുത്ത കൂട്ടുകാര്‍ക്കാണെങ്കില്‍ 550 രൂപയ്ക്കും നല്‍കും.
ഇയാള്‍ മദ്യം കടത്താനുപയോഗിക്കുന്ന ആക്ടിവ സ്‌കൂട്ടറും പിടികൂടിയിട്ടുണ്ട്. ഇന്നലെ വില്‍പന കഴിഞ്ഞ ശേഷവും ഇയാളുടെ പക്കല്‍ നിന്ന് അരലീറ്ററിന്റെ 22 കുപ്പികളാണ് എക്സൈസ് പിടിച്ചെടുത്തത്.
ഇയാളുടെ പക്കല്‍ നിന്നും നൂറു കണക്കിന് ആളുകള്‍ പതിവായി മദ്യം വാങ്ങിയിരുന്നതായാണ് വിവരം. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























